
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍(shahrukh khan) വ്യക്തിപരമായി ഏറ്റവുമധികം സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ച ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞ മാസം. മകന്‍ ആര്യന്‍ ഖാന്‍റെ (Aryan Khan) ലഹരിക്കേസിലെ അപ്രതീക്ഷിത അറസ്റ്റ്, തുടര്‍ന്ന് ഒരു മാസത്തോളം നീണ്ട ജയില്‍ വാസം ഇതെല്ലാം കിംഗ് ഖാനെ തളർത്തിയിരുന്നു. ആര്യൻ പുറത്തിറങ്ങിയതിന് പിന്നാലെ മകന്‍റെ ജീവിതത്തിൽ ചില മുൻകരുതലുകൾ ഷാരൂഖ് നടത്തുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആര്യൻ ഖാന് ജീവിതപാഠങ്ങളും ഉപദേശങ്ങളും നല്‍കാന്‍ ലൈഫ് കോച്ചിനെ ഷാരൂഖ് നിയമിച്ചുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
നടൻ ഹൃത്വിക് റോഷന്റെ മാര്‍ഗനിര്‍ദേശിയായിരുന്ന അര്‍ഫീന്‍ ഖാന്‍ ആണ് ആര്യന്റെ കോച്ച്. ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞപ്പോഴുണ്ടായ മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ മറികടക്കാന്‍ വേണ്ടിയാണ് ലൈഫ് കോച്ചിനെ നിയമിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Read Also: Aryan Khan|എല്ലാം ആവിയായോ? ആര്യൻ കേസിൽ എൻസിബിക്ക് വൻ തിരിച്ചടി, ഗൂഡാലോചന നടത്തിയതിന് തെളിവില്ല
സൂസനുമായുള്ള വിവാഹമോചന സമയത്ത് ഹൃത്വികിനുണ്ടായ പ്രശ്നങ്ങള്‍ മറികടക്കാന്‍ സഹായിച്ചത് ആര്‍ഫീന്‍ ഖാന്‍ ആയിരുന്നു. ആര്യന്റെ അറസ്റ്റ് മുതൽ പിന്തുണയുമായി ഹൃത്വിക് റോഷൻ ഒപ്പമുണ്ടായിരുന്നു. ആര്യന് വേണ്ടി സമൂഹമാധ്യമങ്ങളിൽ ശക്തമായ ഇടപെടൽ ഹൃത്വിക് നടത്തിയിരുന്നു.
അതേസമയം, ആര്യൻ ഖാൻ ലഹരി ഇടപാടിനായി ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി അറിയിച്ചിരുന്നു. ആര്യൻ, സുഹൃത്ത് അർബാസ് മെർച്ചന്റ്, മോഡൽ മുൺമുൺ ധമേച്ഛ എന്നിവർ ഗൂഡാലോചന നടത്തിയതിന് തെളിവായി എൻസിബി വാട്സ് ആപ്പ് ചാറ്റുകൾ ഹാജരാക്കിയിരുന്നു. എന്നാൽ, ഗൂഡാലോചന തെളിയിക്കാൻ ഇത് പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. ലഹരി മരുന്നൊന്നും ആര്യനിൽ നിന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും ലഹരി മാഫിയയുമായി ചേർന്ന് ആര്യൻ ഗൂഡാലോചന നടത്തിയെന്നാണ് എൻസിബി വാദിച്ച് കൊണ്ടിരുന്നത്. ആരോപണങ്ങൾക്കെല്ലാം തെളിവായി നിരത്തിയത് വാട്‍സ് ആപ്പ് ചാറ്റുകളുമായിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ