
ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' (Meppadiyan) തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ വേറിട്ട വേഷത്തിലെത്തിയ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴിതാ തിയറ്ററിൽ എത്തി പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടിറങ്ങിയ ഉണ്ണിമുകുന്ദന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
വളരെയധികം വികാരാധീതനായാണ് ഉണ്ണിമുകുന്ദനെ വീഡിയോയിൽ കാണുന്നത്. തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചലഞ്ചായിരുന്നു ഈ സിനിമ. തിയറ്ററിൽ കയ്യടിയൊക്കെ കേട്ടപ്പോൾ കുറച്ച് ഇമോഷണൽ ആയിപ്പോയി. തിയറ്ററിലെ കയ്യടിയാണ് ഒരു നടനെ സംബന്ധിച്ച് വിലയൊരു കാര്യമെന്നാണ് വിശ്വസിക്കുന്നത്. എല്ലാവർക്കും സിനിമ ഇഷ്ടപ്പെട്ടു കാണുമെന്നാണ് വിശ്വാസമെന്നും ഉണ്ണിമുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
172 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദർശനത്തിന് എത്തിയത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് ആണ്. ജയകൃഷ്‍ണന്‍ എന്ന കഥാപാത്രത്തിനുവേണ്ട ശാരീരികമായ മേക്കോവറിനായി മറ്റു സിനിമാ തിരക്കുകളില്‍ നിന്നും ഉണ്ണി ഇടവേള എടുത്തിരുന്നു. അഞ്ജു കുര്യന്‍ ആണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ