സിദ്ധക്കിണറില്‍ നിന്നും സൂപ്പർ പവർ കിട്ടുമോ? 'ജയ് ​ഗണേഷി'ൽ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ, ഏപ്രിലില്‍ റിലീസ്

Published : Feb 14, 2024, 10:33 AM ISTUpdated : Feb 14, 2024, 11:01 AM IST
സിദ്ധക്കിണറില്‍ നിന്നും സൂപ്പർ പവർ കിട്ടുമോ? 'ജയ് ​ഗണേഷി'ൽ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ, ഏപ്രിലില്‍ റിലീസ്

Synopsis

 രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം. 

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയ് ​ഗണേഷിന്റെ ടീസർ റിലീസ് ചെയ്തു. ബൈക്കപടകത്തിൽ കാലിന് സ്വാധീനം നഷ്ടപ്പെട്ട യുവാവും അവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ചൊരു സിനിമയും പ്രകടവുമാകും ജയ് ​ഗണേഷ് എന്ന് ടീസർ ഉറപ്പു നൽകുന്നു. ചിത്രം ഏപ്രിൽ 11ന് തിയറ്ററുകളിൽ എത്തും. 

രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേഷ്. മഹിമ നമ്പ്യാർ ആണ് നായികയായി എത്തുന്നത്. ഒപ്പം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നടി ജോമോളും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. 

 ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റിൽസ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്എക്സ് ഡിടിഎം, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: 'പ്രേമലു'വിനെ പുകഴ്ത്തി പ്രിയദർശൻ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം " നാഗബന്ധം"; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്
മുത്തുവേൽ പാണ്ഡ്യനൊപ്പം വിജയ് സേതുപതിയും; 'ജയിലർ 2' പുത്തൻ അപ്‌ഡേറ്റ്