നസ്ലിന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും പ്രിയദര്‍ശന്‍.
നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു.
"സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന് കാണണം. അഭിനന്ദിക്കണം. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാർന്ന ഹ്യൂമറാണ് പടം. സിനിമ തീർന്നത് അറിഞ്ഞില്ല. ഭയങ്കര ഫ്രഷ് ആയിട്ട് തോന്നിയ സിനിമ. അതാണ് സത്യം. ഇനിയും പുതിയ പുതിയ ആൾക്കാർ നല്ല സിനിമകൾ ചെയ്യട്ടെ. അതാണ് ഏറ്റവും ആഗ്രഹം. ഇനി ഞങ്ങളൊക്കെ ഇരുന്ന് കാണണം. ഇനി സിനിമ എടുക്കലല്ല ജോലി", എന്നാണ് പ്രിയദർശൻ പറഞ്ഞത്.
'ലാലേട്ടനി'ലെ നടനെ കണ്ടിട്ട് കുറേനാളായി, വാലിബനിലെ എഫേർട്ട് അത്ഭുതപ്പെടുത്തി, പക്ഷേ..: അഖിൽ മാരാർ
ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ഫെബ്രുവരി 9ന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം മുതല്‍ പ്രേക്ഷക-നിരൂപക പ്രശസകള്‍ ഏറ്റുവാങ്ങി. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ സിനിമ കാണാന്‍ ഓരോ ദിവസവും എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉള്ളത്. ഭാവനാ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ മമിത ബൈജു ആണ് നായികയായി എത്തിയത്. ഹൈദരാബാദ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഈ റൊമാന്‍റിക്- കോമഡി എന്‍റര്‍ടെയ്നറില്‍ അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ, സംഗീത് പ്രതാപ്, ശ്യാം മോഹന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു.
