'18ന് താഴേയുള്ളവർക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല'; മാർക്കോ ടീമിനെ പരിചയപ്പെടുത്തി പുതു വീഡിയോ

Published : Nov 26, 2024, 07:45 PM IST
'18ന് താഴേയുള്ളവർക്ക് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല'; മാർക്കോ ടീമിനെ പരിചയപ്പെടുത്തി പുതു വീഡിയോ

Synopsis

ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും.

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാർക്കോയുടെ പുതിയ വീഡിയോ പുറത്ത്. മാർക്കോ അഭിനേതാക്കളെ പരിചയപ്പെടുത്തി കൊണ്ടുള്ളതാണ് വീഡിയോ. ഇവർ സിനിമ എന്താണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. പതിനെട്ട് വയസിന് താഴേയുള്ളവർക്ക് കാണാൻ പറ്റിയ സിനിമയാണിതെന്ന തോന്നുന്നില്ലെന്നാണ് ജ​ഗദീഷ് വീഡിയോയിൽ പറയുന്നത്. പക്കാ വയലൻസുമായി എത്തുന്നതാണ് ചിത്രമെന്ന് സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്. 

ചിത്രം ഡിസംബർ 20ന് തിയറ്ററുകളിൽ എത്തും. ഏതാനും നാളുകൾക്ക് മുമ്പ് റിലീസ് ചെയ്ത മാർക്കോയുടെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന മാർക്കോ സംവിധാനം ചെയ്യുന്നത് ഹനീഷ് അദേനിയാണ്.  അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് ആക്ഷൻ ഒരുക്കിയിരിക്കുന്നത് കലൈ കിങ്ങ്സ്റ്റണാണ്. രവി ബസ്രൂർ ആണ് സം​ഗീതം ഒരുക്കുന്നത്.

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണ് മാർക്കോ.  ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. 

ത്രില്ലറുമായി ധ്യാന്‍ ശ്രീനിവാസന്‍; 'ഐഡി'യിലെ മനോഹര മെലഡി എത്തി

മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു