ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഐഡി'യിലെ മനോഹര മെലഡി ​ഗാനം റിലീസ് ചെയ്തു. നിഹാൽ സാദിഖ് സം​ഗീതം ഒരുക്കിയ ​ഗാനം അലപിച്ചിരിക്കുന്നത് നിഹാൽ തന്നെയാണ്. ദിവ്യ പിള്ളയും ധ്യാനും ആണ് ​ഗാനരം​ഗത്ത് ഉള്ളത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവാഗതനായ അരുൺ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രൻസ്, ഷാലു റഹിം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. കലാഭവൻ ഷാജോൺ, ജോണി ആന്റണി, ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി സാറ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. 

ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്‍റാ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസൽ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങൾ പകർത്തുന്നത്. ഐജാസ് വി എ, ഷഫീൽ എന്നിവരാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

'സംവിധാനം മോഹൻലാൽ' സ്ക്രീനിൽ തെളിയാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം

പ്രൊജക്ട് ഡിസൈനർ നിധിൻ പ്രേമൻ, ലൈൻ പ്രൊഡ്യൂസർ ഫായിസ് യൂസഫ്, മ്യൂസിക് നിഹാൽ സാദിഖ്, ബിജിഎം വില്യം ഫ്രാൻസിസ്, എഡിറ്റർ റിയാസ് കെ ബദർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, അസോസിയേറ്റ് ഡയറക്ടർ ടിജോ തോമസ്, ആർട്ട് വേലു വാഴയൂർ, വരികൾ അജീഷ് ദാസൻ, മേക്കപ്പ് ജയൻ പൂങ്കുളം.
SA GA MA PA Song | ID - The Fake | Arun Sivavilasam |Dhyan Sreenivasan |Divya Pillai |Nihal Sadiq

കോസ്റ്റ്യൂംസ് രാംദാസ്, വിഎഫ്എക്സ് ഷിനു മഡ്ഹൗസ്, എസ്എഫ്എക്സ് നിഖിൽ സെബാസ്റ്റ്യൺ, ഫിനാൻസ് കൺട്രോളർ മിഥുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോർജ്, ട്രെയിലർ കട്ട്സ് ഹരീഷ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് & ഡിസൈൻസ് ജിസ്സൻ പോൾ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തിയറ്ററിൽ എത്തിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം