
ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഹൃദയഭേദകമായ വാർത്ത ആണിതെന്നും നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും എന്നും നടൻ ചോദിക്കുന്നു.
'ഹൃദയഭേദകമായ ഈ വാർത്തയുണ്ടാക്കിയ വേദന ഒരിക്കലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മൾ അറിയാത്ത സമയത്ത്, നമ്മെ ചുറ്റിപ്പറ്റി ആരാണുള്ളതെന്ന് നമ്മൾ അറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കും?', എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.
അതേസമയം, അഞ്ചുവയസുകാരി ലൈെംഗിക പീഡനത്തിന് ഇരയായതായി പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ പ്രതി അസഫാക് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പൊലീസ് പറഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്തടക്കം മുറിവുകളുണ്ടായിരുന്നു.
ഇന്നലെയാണ് ആലുവയില്‍ നിന്ന് അഞ്ചു വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടു പോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് പിടികൂടിയിരുന്നു. ഇരുപത് മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിൽ ആലുവ മാര്‍ക്കറ്റിലെ മാലിന്യ കൂമ്പാരത്തിനരികെ നിന്ന് ഇന്ന് രാവിലെ കണ്ടെത്തുക ആയിരുന്നു.
വിജയ്ക്ക് ഒപ്പം കട്ടയ്ക്ക് നിൽക്കാൻ സഞ്ജയ് ദത്ത്; 'ലിയോ' വൻ അപ്ഡേറ്റ് എത്തി
ചാക്കില്‍ മൂടി പുറത്ത് കല്ല് കയറ്റിവെച്ച മൃതദേഹം ഉറുമ്പരിച്ച് നിലയിലായിരുന്നു. ചാക്കിന് പുറത്തേക്ക് കിടന്ന കൈയാണ് ആദ്യം മാര്‍ക്കറ്റിലെ തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് കുട്ടിയുടെ അച്ചനെ സ്ഥലത്ത് എത്തിച്ച് മൃതദേഹം തിരിച്ചറിയുകയും ചെയ്തു. കുട്ടിയെ താൻ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസ്സം സ്വദേശി അസഫാക് അലം സമ്മതിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം വന്‍ പ്രതിഷേധം ആണ് ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..