Meppadiyan Movie : 'പൈറസിയെ ലാഘവത്തോടെ കാണുന്ന സമൂഹം'; 'മേപ്പടിയാൻ' വ്യാജനെതിരെ ഉണ്ണി മുകുന്ദൻ

By Web TeamFirst Published Jan 24, 2022, 8:31 AM IST
Highlights

സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല.

ണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' (Meppadiyan) തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 

വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്നാണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോഴുമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാൻ'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്‌തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി. തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി

click me!