Unni Mukundan : പൊലീസ് പിടിച്ചോ എന്ന് കമന്റ്; കുറിക്കുകൊള്ളുന്ന മറുപടിയുമായി ഉണ്ണി മുകുന്ദൻ

By Web TeamFirst Published Aug 8, 2022, 10:33 AM IST
Highlights

രണ്ട് ദിവസം മുമ്പ് ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കാണുവാൻ ഉണ്ണി മുകുന്ദനെ പോലെയുണ്ട് എന്ന് പറഞ്ഞ് നിരവധി ആളുകൾ ട്രോളുകളും ചെയ്തു.

ലയാള സിനിമയിൽ മുൻപന്തിയിലുള്ള യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ(Unni Mukundan). സിനിമയിൽ എത്തി ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ സിനിമാമേഖലയിൽ തന്റേതായൊരിടം സ്വന്തമാക്കാൻ ഉണ്ണി മുകുന്ദന് സാധിച്ചിരുന്നു. അഭിനേതാവിന് പുറമെ താനൊരു ​ഗായകനാണെന്നും നിർമ്മാതാവാണെന്നും നടൻ തെളിയിച്ചുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ഒരു പോസ്റ്റിന് വന്ന കമന്‍റും അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

രണ്ട് ദിവസം മുമ്പ് ടിക് ടോക്, റീൽസ് താരം വിനീത് ബലാത്സംഗക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കാണുവാൻ ഉണ്ണി മുകുന്ദനെ പോലെയുണ്ട് എന്ന് പറഞ്ഞ് നിരവധി ആളുകൾ ട്രോളുകളും ചെയ്തു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഒരാളുടെ കമന്റ്. 

'ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?', എന്നായിരുന്നു കമന്റ്. 'ഞാനിപ്പോൾ ജയിലിലാണ്. ഇവിടെ ഫ്രീ വൈഫൈ ആണ്. നിങ്ങളും ഇങ്ങോട്ട് വരൂ', എന്നാണ് ഉണ്ണി മുകുന്ദൻ മറുപടി നൽകിയത്. നിരവധി പേരാണ് താരത്തിന്റെ മറുപടിക്ക് പ്രശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്.  നൽകിയ മറുപടി കുറച്ചു കൂടിപ്പോയി എന്നും ഇത്ര കടുത്ത ഭാഷയിൽ പറയേണ്ടായിരുന്നു എന്ന് മറ്റൊരു വിഭാഗം ആളുകളും പറയുന്നുണ്ട്.

ടിക് ടോക് - റീൽസ് താരം ബലാത്സംഗക്കേസിൽ പിടിയിൽ

അതേസമയം, 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയാണ് ഉണ്ണിമുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നവാ​ഗതനായ അനൂപ് പന്തളമാണ് തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന സിനിമ കൂടിയാണിത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി നേരത്തെ പങ്കുവെച്ചിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

click me!