
ഫിറ്റ്‍നെസ്സിന് പ്രധാന്യം നല്‍കുന്ന മലയാള താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ മസില്‍ അളിയനെന്ന് വിളിക്കുന്നവരും കുറവല്ല. വര്‍ക്കൗട്ടിന് ജീവിതത്തിലുള്ള പ്രാധാന്യം പലതവണ പറയുകയും ചെയ്‍തിട്ടുണ്ട് ഉണ്ണി. ഇപ്പോഴിതാ പുത്തൻ വര്‍ക്കൗട്ട് ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഏതെങ്കിലും പുതിയ സിനിമയുടെ തയ്യാറെടുപ്പാണോയെന്ന് ചോദിക്കുകയാണ് ആരാധകര്‍. 'മോളിവുഡ് ഹള്‍ക്ക്' എന്നും വിശേഷിപ്പിക്കുകയാണ് ഫോട്ടോയുടെ കമന്റില്‍ ചിലര്‍. എന്തായാലും ഉണ്ണി മുകുന്ദന്റെ പുതിയ ഫോട്ടോ വൻ ഹിറ്റായിരിക്കുകയാണ്. 'മാളികപ്പുറം' എന്ന സിനിമയാണ് ഉണ്ണിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
വിഷ്‍ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയിരിക്കുന്നു. ഉണ്ണി മുകുന്ദൻ നായകനായ ഹിറ്റ് ചിത്രത്തിന്റെ അവതരണം മമ്മൂട്ടിയായിരുന്നു. ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, അഭിലാഷ് പിള്ള, മനോജ് കെ ജയൻ, രഞ്‍ജി പണിക്കര്‍, ആല്‍ഫി, മനോഹരി ജോയ്, ടി ജെ രവി, ശ്രീിജിത്ത് രവി, സമ്പത്ത് റാം, അജയ് വാസുദേവ്, തുഷാര പിള്ള, കലാഭവൻ ജിന്റോ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.
ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയറാ'ണ്. വിഷ്‍ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിൻ സുജാതനുമാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ നിര്‍മാണം ലിറ്റില്‍ ബിഗ് ഫിലിംസും എം ഇന്‍ഫോടെയ്ന്‍മെന്‍റുമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഈ സിനിമ 'ഗന്ധര്‍വ്വ ജൂനിയര്‍' ഫാന്റസിയും ഹാസ്യവും കലര്‍ന്നതാണ്. സിനിമയുടെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read More: ദേവസ്വം മന്ത്രിയെ 'മിത്തിസം' മന്ത്രിയെന്ന് വിളിക്കണം: സലിം കുമാര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക