'മാളികപ്പുറ'ത്തിന് തമിഴ് പതിപ്പും, ട്രെയിലര്‍ പുറത്തുവിട്ട് ജയറാം

Published : Jan 02, 2023, 08:12 PM ISTUpdated : Jan 03, 2023, 06:45 PM IST
'മാളികപ്പുറ'ത്തിന് തമിഴ് പതിപ്പും, ട്രെയിലര്‍ പുറത്തുവിട്ട് ജയറാം

Synopsis

ഉണ്ണി മുകുന്ദൻ ചിത്രം തമിഴിലും.

ഉണ്ണി മുകുന്ദൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'മാളികപ്പുറ'മാണ്. നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. വൻ പ്രതികരണമാണ് 'മാളികപ്പുറം' എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് ഭാഷാ പതിപ്പുകളായും എത്തുന്ന ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഡിസംബര്‍ 30ന് റിലീസ് ചെയ്‍ത ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ജനുവരി ആറ് മുതലാണ് പ്രദര്‍ശനം തുടങ്ങുക. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടത് മലയാളികളുടെ പ്രിയ താരം ജയറാമാണ്. 'കല്യാണി' എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് 'മാളികപ്പുറം'. ദേവനന്ദയും ശ്രീപദും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നു.

പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

'മാളികപ്പുറം' എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സഞ്‍ജയ് പടിയൂര്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. വിഷ്‍ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.  ലൈൻ പ്രൊഡ്യൂസര്‍ നിരൂപ് പിന്റോ, കലാ സംവിധാനം സുരേഷ് കൊല്ലം, സൗണ്ട് ഡിസൈനിംഗ് എം ആര്‍ രാജകൃഷ്‍ണൻ, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റ്യൂംസ് അനില്‍ ചെമ്പൂര്‍, കൊറിയോഗ്രാഫി ഷെറിഫ്, ഗാനരചന സന്തോഷ് വര്‍മ, ബി കെ ഹരിനാരായണൻ, പിആര്‍ഒ മഞ്‍ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: അമ്പമ്പോ എന്തൊരു ലുക്ക്, ഹൃത്വിക്കിന്റെ ഫോട്ടോ ആഘോഷമാക്കി ആരാധകര്‍

PREV
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ