Latest Videos

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്’; ഉണ്ണി മുകുന്ദൻ

By Web TeamFirst Published Feb 4, 2021, 1:45 PM IST
Highlights

കര്‍ഷകപ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്. 

ര്‍ഷക പ്രക്ഷോഭത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടൻ ഉണ്ണി മുകുന്ദൻ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉണ്ണി ട്വീറ്റ് ചെയ്തു.

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാൽ‌ ഞങ്ങൾ‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്‌നങ്ങൾ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും‘, എന്നാണ് ഉണ്ണി മുകുന്ദൻ ട്വീറ്റ് ചെയ്തത്. ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈൻസ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകളും താരം ഉപയോഗിച്ചിട്ടുണ്ട്.

India is a feeling and we should never compromise the sovereignty of our nation. We will face the issues on our own terms and will settle the issues amicably!

— Unni Mukundan (@Iamunnimukundan)

കര്‍ഷകപ്രതിഷേധത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്നും പിന്തുണയെത്തുന്നതിനെ വിമര്‍ശിച്ച് ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ അടക്കം നിരവധി സെലിബ്രിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷകസമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സച്ചിന്റെ പരാമര്‍ശം.

''ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം.''എന്നാണ് സച്ചിന്‍ കുറിച്ചത്. പിന്നാലെ അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും വിരാട് കോഹ്‌ലി അനില്‍ കുംബ്ലെ എന്നിവര്‍ കേന്ദ്രത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിച്ച്‌ രംഗത്തെത്തിയിരുന്നു.

click me!