
ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാന് പിറന്നാളാശംസയുമായി മലയാളത്തിന്റെ യുവനായകൻ ഉണ്ണി മുകുന്ദൻ. സൽമാൻ ഖാന്റെ 54-ാം പിറന്നാളാണിന്ന്. സൽമാനോടൊപ്പമുള്ളൊരു ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സൽമാന് ആശംസ നേര്‍ന്നിരിക്കുന്നത്. ഇത് മോര്‍ഫ് ചെയ്ത ചിത്രമല്ലെന്നും സൽമാനോടൊപ്പമുള്ളതായി ആകെയുള്ള ചിത്രം ഇതാണെന്നും താരം ഇൻസ്റ്റ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു. 'ഹാപ്പി ബെര്‍ത്ത് ഡേ സൽമാൻ, എപ്പോഴും ഫാൻ ബോയ്' എന്നാണ് ഉണ്ണി മുകുന്ദന്റെ ആശംസാ വാചകങ്ങൾ. ഉണ്ണി മുകുന്ദനെയും സൽമാൻ ഖാനെയും കണ്ടാൽ ചേട്ടനും അനിയനും പോലെയുണ്ടല്ലോ, മസിലളിയൻമാർ തുടങ്ങി രസകരമായ ധാരാളം കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.