ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Published : May 18, 2024, 03:19 PM IST
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Synopsis

ഒടിടിയിലേക്ക് ജയ് ഗണേഷ്.

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഒടിടിയിലേക്കും പ്രദര്‍ശനത്തിനെത്താനിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷ്.

മനോരമ മാക്സിലൂടെയാണ് ഉണ്ണി മുകുന്ദൻ ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. മെയ്‍ 24ന് ജയ് ഗണേഷ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തും. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം എന്തായാലും കേരളത്തിനു പുറത്തേയ്‍ക്കും എത്തിക്കാൻ ഒരുങ്ങുന്നത്. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒരു ചിത്രവുമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ആകര്‍ഷണവും.
 
സംവിധാനം രഞ്‍ജിത് ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത്. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും രഞ്‍ജിത് ശങ്കറാണ്.

ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു. നടൻ അശോകനും നിര്‍ണായകമായ ഒരു കഥാപാത്രമായപ്പോള്‍ നന്ദു, ശ്രീകാന്ത് കെ വിജയനും ചിത്രത്തില്‍ ബെൻസില്‍ മാത്യുസും വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്‍ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജയ് ഗണേഷ് ഒരു സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് സ്വീകരിക്കപ്പെടുന്നത്.

Read More: വൻമരങ്ങള്‍ വീഴും, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനില്‍ ഞെട്ടിക്കുന്ന നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചത്താ പച്ചയിലെ 'നെഞ്ചിലെ' എന്ന ഗാനം പുറത്ത്; ചിത്രം ജനുവരി 22 മുതൽ തിയേറ്ററുകളിൽ
'ആദർശവനായ ഒരാളെ കുറിച്ചാണ് രാമായണം പറയുന്നത്, ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കാം...; തുറന്നുപറഞ്ഞ് എ.ആർ റഹ്മാൻ