25 കോടിയില്‍ ഉണ്ണി മുകുന്ദന്‍റെ 'ബ്രൂസ് ലീ'; പ്രഖ്യാപനവുമായി മോഹന്‍ലാലും മമ്മൂട്ടിയും

Published : Sep 22, 2020, 10:36 AM ISTUpdated : Sep 22, 2020, 10:44 AM IST
25 കോടിയില്‍ ഉണ്ണി മുകുന്ദന്‍റെ 'ബ്രൂസ് ലീ'; പ്രഖ്യാപനവുമായി മോഹന്‍ലാലും മമ്മൂട്ടിയും

Synopsis

ഷാജി കുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പുലിമുരുകനും മധുരരാജയും ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും വീണ്ടും ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. 

പിറന്നാള്‍ ദിനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ പ്രഖ്യാപനം. മാസ് ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. 'ബ്രൂസ് ലീ' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആവേശമുണര്‍ത്തുന്ന അനൗണ്‍സ്‍മെന്‍റ് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ നിര്‍മ്മാണവും ഉണ്ണി മുകുന്ദനാണെന്ന പ്രത്യേകതയുമുണ്ട്. കുറച്ചുനാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ട 'ഉണ്ണി മുകുന്ദന്‍ ഫിലിംസി'ന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്‍ണയാണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന സിനിമയാവും ഇത്. നേരത്തെ ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമാണ്. എട്ട് വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 

ഷാജി കുമാര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പുലിമുരുകനും മധുരരാജയും ഒരുക്കിയ സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനും വീണ്ടും ഒരുമിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്. കൊവിഡ് ഭീതി ഒഴിഞ്ഞതിനു ശേഷം അടുത്ത വര്‍ഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറക്കാരുടെ വാഗ്‍ദാനം. ആനന്ദ് രാജേന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് അനീഷ്. പ്രൊമോഷൻ കൺസൾട്ടന്‍റ് വിപിൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന, വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബട്ട് ക്യാഷ്?' എന്ന കമന്റുകൾ 100% പിആർ വർക്ക്...; പ്രതികരിച്ച് എൻ.എം ബാദുഷ
ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു