
മലയാളത്തില്‍ അടുത്ത കാലത്ത് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായകനായി എത്തി ഉണ്ണി മുകുന്ദൻ സ്വന്തം താരമൂല്യം ഉയര്‍ത്തിയിട്ടുണ്ട്. മാളികപ്പുറത്തിന്റെ വിജയത്തോടെ ഉണ്ണി മുകുന്ദൻ യുവ താര നിരയില്‍ മുൻനിരയില്‍ ഇരിപ്പിടം ഉറപ്പിച്ചു. ഉണ്ണി മുകുന്ദന് പ്രതീക്ഷയുള്ള ചിത്രങ്ങള്‍ ഒരുങ്ങുന്നുമുണ്ട്. ഉണ്ണി മുകുന്ദൻ വേഷമിടുന്ന തമിഴ് ചിത്രം പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്‍ട്ട്.
സൂരിക്കൊപ്പം ഉണ്ണി മുകുന്ദൻ
സൂരി പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയിലാണ് ഉണ്ണി മുകുന്ദനും ഉണ്ടാകുക. ശശികുമാറും പ്രധാന വേഷങ്ങളൊന്നായി എത്തുന്നു. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.
തുടക്കവും തമിഴില്‍
തമിഴിലാണ് ഉണ്ണി മുകുന്ദന്റെ തുടക്കവും. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോള്‍ രണ്ടാം തവണയാണ് തമിഴില്‍ പ്രധാന വേഷത്തില്‍ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇന്ന് പ്രഖ്യാപിച്ച പ്രൊജക്റ്റിന്.
വിടുതലൈയില്‍ കസറിയ സൂരി
കോമഡി വേഷങ്ങളില്‍ തിളങ്ങിയ തമിഴ് താരം സൂരി അടുത്തിടെയാണ് അന്നാട്ടിലെ നായക നിരയിലേക്ക് ഉയര്‍ന്നത്. സൂരി നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള വിടുതലൈ വണ്‍ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയതിനാല്‍ പുതിയ പ്രൊജക്റ്റ് ആരാധകര്‍ക്ക് പ്രതീക്ഷയുള്ളതാണ്. വിടുതലൈ പാര്‍ട്ട് രണ്ടും വരാനിരിക്കുന്നു. ശശികുമാറാകട്ടെ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ