തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായകനാകുന്നു: ആദ്യ ചിത്രം 'വലയം'

Published : Feb 18, 2026, 09:54 PM IST
upcoming malayalam thriller movie named valayam

Synopsis

തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് 'വലയം'. 

ഏറെ ചർച്ചചെയ്യപ്പെട്ട രഘുറാം എന്ന ദ്വിഭാഷാ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക്. യുവതാരം വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ റിലീസ് ആയി. 'വലയം' എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിൻ്റെ തിരക്കഥ കുറുവ ദേശം എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമാസിൻ്റെ ബാനറിൽ ആഷിഷ് എസ് ആണ് ചിത്രം നിർമിക്കുന്നത്. വിഹാൻ വിഷ്ണുവിനൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഫെബ്രുവരി 28 ന് ആരംഭിക്കുന്നു. ചിത്രത്തിൻ്റെ ലൊക്കേഷൻ പൂർണ്ണമായും കൊച്ചിയിൽ ആണ്.

ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: അനൂപ് മനോഹർ, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്.ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇനി മാറില്ല; പുതിയ റീ റിലീസ് തീയതി പ്രഖ്യാപിച്ച് 'ഉദയനാണ് താരം'
മലയാളത്തില്‍ ഫാന്‍റസി റിവഞ്ച് ത്രില്ലര്‍ ചിത്രം; 'റാന്തല്‍' ഒരുങ്ങുന്നു