പുത്തൻ താരോദയമാകാൻ ചിരഞ്ജീവിയുടെ മരുമകൻ, ഉപ്പേനയുടെ ടീസര്‍

Web Desk   | Asianet News
Published : Jan 14, 2021, 04:55 PM ISTUpdated : Jan 14, 2021, 05:16 PM IST
പുത്തൻ താരോദയമാകാൻ ചിരഞ്ജീവിയുടെ   മരുമകൻ, ഉപ്പേനയുടെ ടീസര്‍

Synopsis

പഞ്ജ വൈഷ്‍ണവ് തേജ് ചിത്രത്തിലെ നായകൻ.

തെലുങ്കിലെ ശ്രദ്ധേയനായ യുവതാരമാണ് പഞ്ജ വൈഷ്‍ണവ് തേജ്. പഞ്ജ വൈഷ്‍ണവ് തേജ് നായകനാകുന്ന പുതിയ സിനിമയാണ് ഉപ്പേന. ഉപ്പേനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഉപ്പേനയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. പഞ്ജ വൈഷ്‍ണവ് തേജ് അടക്കമുള്ള താരങ്ങള്‍ ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. മികച്ച അഭിപ്രായമാണ് ഉപ്പേനയുടെ ട്രെയിലറിന് ലഭിക്കുന്നത്.

ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കഥയാണ് സിനിമയുടേത്. ഒരു പ്രണയകഥയുമാണ്. ക്രിതി ഷെട്ടിയാണ് സിനിമയിലെ നായിക. ചിരഞ്‍ജീവിയുടെ മരുമകൻ കൂടിയാണ് പഞ്ജ വൈഷ്‍ണവ് തേജ്. ബുച്ചി ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ പഞ്ജ വൈഷ്‍ണവ് തേജ് ഷെയര്‍ ചെയ്‍തത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

സായ് ധരം തേജിന്റെ സഹോദരനാണ് പഞ്ജ വൈഷ്‍ണവ് തേജ്.

സിനിമയുടെ റിലീസ് ഉടനുണ്ടാകുമെന്നാണ് വാര്‍ത്ത.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും