വിധു പ്രതാപിന്റെ ആലാപനം; വോട്ടെടുപ്പ് ആവേശത്തിൽ ഉർവശി പടത്തിലെ വീഡിയോ ഗാനം

Published : May 06, 2025, 10:31 PM ISTUpdated : May 06, 2025, 10:32 PM IST
വിധു പ്രതാപിന്റെ ആലാപനം; വോട്ടെടുപ്പ് ആവേശത്തിൽ ഉർവശി പടത്തിലെ വീഡിയോ ഗാനം

Synopsis

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്)  സംവിധാനം ചെയ്ത ചിത്രം. 

വർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 
എൽ ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകർന്ന് വിധു പ്രതാപ് ആലപിച്ച "നേതാവായ്..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

മെയ് രണ്ടിന് പ്രദർശനത്തിത്തിയ ചിത്രം ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി  സംവിധാനം ചെയ്തത്. ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശിയാണ് അവതരിപ്പിച്ചത്. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സിനിമയാണ് "എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ". കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, ഇന്ദുലേഖ എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ദിലീപിന്റെ 150-ാമത് ചിത്രം; 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യിലെ പുതിയ ​ഗാനമെത്തി

എഡിറ്റിംഗ്-ഷൈജൽ പി വി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എസ് ജയരാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്- കുമാർ എടപ്പാൾ, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേvശൻ, പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ, സ്റ്റിൽസ്- നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ- മുകേഷ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ- വിഷ്ണു വിശിക, ഷോൺ സോണി, പോസ്റ്റർ ഡിസൈനർ- ജയറാം രാമചന്ദ്രൻ, വിതരണം- സെവന്റിടു ഫിലിം കമ്പനി റിലീസ്. പി ആർ ഒ-എ എസ് ദിനേശ്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി