കളക്ഷനില്‍ ക്ലിക്കായോ ഉര്‍വശിയുടെ ഉള്ളൊഴുക്ക്?, ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി

Published : Aug 02, 2024, 12:46 PM IST
കളക്ഷനില്‍ ക്ലിക്കായോ ഉര്‍വശിയുടെ ഉള്ളൊഴുക്ക്?, ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി

Synopsis

ഒടിടിയില്‍ ഉള്ളൊഴുക്ക് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ഉര്‍വശി പ്രധാന വേഷത്തില്‍ വന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പാര്‍വതി തിരുവോത്തും ഉള്ളൊഴുക്കില്‍ പ്രധാന കഥാപാത്രമായി എത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒടിടിയിലും ഉള്ളൊഴുക്ക് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. ഉള്ളൊഴുക്ക് ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ഒടിടിയില്‍ എത്തിയത്. ഉള്ളൊഴുക്ക് പ്രേക്ഷകര്‍ കാത്തിരുന്ന ഒരു ചിത്രവും ആണ്. ഉള്ളൊഴുക്ക് ഇന്ത്യയില്‍ ആകെ 4.46 കോടി രൂപയാണ് നേടിയതെന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

കുട്ടനാടിന്റെ വെള്ളപ്പൊക്കത്തിന്റെ ദുരിതം പകര്‍ത്തിയുള്ള കഥയാണ് കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളൊഴുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശവമടക്ക് നടത്താൻ വെള്ളമിറങ്ങാൻ കാത്തിരിക്കുന്നവരുടെ കഥയാണ് തീവ്ര ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നതാണ് പ്രത്യേകത. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഷെഹ്‍നാദ് ജലാലാണ്. സംഗീതം നിര്‍വഹിച്ചത് സുഷിൻ ശ്യാമും.

മുംബൈ ആസ്ഥാനമായ സിനിസ്ഥാൻ ഫിലിം കമ്പനി നടത്തിയ പ്രശസ്‍തമായ ഒരു അഖിലേന്ത്യ തിരക്കഥാ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയതാണ് ഫ്യൂണറല്‍. ദ ഫ്യൂണറലാണ് ക്രിസ്റ്റോ ടോമി സംവിധാനം നിര്‍വഹിച്ച് ഉള്ളൊഴുക്കായത്. ചലച്ചിത്ര വ്യാകരണങ്ങളിലൂന്നൂമ്പോഴും പുതിയ വഴികള്‍ തന്റെ പ്രേക്ഷകരിലേക്ക് തുറനനിടുന്ന ഒരു യുവ സംവിധായകനാണ് ഉള്ളൊഴുക്കിലൂടെയും വെളിപ്പെടുന്നത്. ഉര്‍വശിക്കും പാര്‍വതി തിരുവോത്തിനും പുറമേ ചിത്രത്തില്‍ അര്‍ജുൻ രാധാകൃഷ്‍ണൻ വീണാ രാധാകൃഷ്‍ണൻ തുടങ്ങിയവരും പ്രധാന വേഷത്തിലുണ്ട്. പരത്തിപ്പറയാതെ കുഞ്ഞു കുഞ്ഞു സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ വൈകാരികത പകര്‍ത്തുകയാണ് ഉള്ളൊഴുക്കില്‍ നടത്തിയിരിക്കുന്നത്.  തിരക്കഥ രചിച്ചിരിക്കുന്നതും ക്രിസ്റ്റോ ടോമിയാണ്. ശരിക്കും ഉള്ളൊഴുക്കിലൂടെ മലയാളത്തിന്റെ ഭാവി സിനിമാ കാഴ്‍ചയെ സമ്പന്നമാക്കാൻ പോന്ന ഭാവ സംവിധായകൻ എന്ന നിലയില്‍ ക്രിസ്റ്റോ ടോമിക്കുണ്ടെന്നതിന് തിയറ്ററുകള്‍ സാക്ഷിയായിരുന്നു. മറ്റൊരു ശ്രേണിയിലുള്ളതാണ് ഉള്ളൊഴുക്കെന്ന് പ്രചരിച്ചതിനാനാലായിരിക്കാം തിയറ്ററുകളില്‍ ആളെ നിറയ്‍ക്കാൻ സാധിക്കാതെ പോയത്.

Read More: 'ഐക്യത്തിന്റെ ശക്തി കാണിക്കാം', വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍