ഉര്‍വശി 'ചാള്‍സ് എന്റര്‍പ്രൈസസ്' പ്രൈം വീഡിയോയില്‍, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Published : Jun 15, 2023, 08:06 PM IST
ഉര്‍വശി 'ചാള്‍സ് എന്റര്‍പ്രൈസസ്' പ്രൈം വീഡിയോയില്‍, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

Synopsis

ബാലു വര്‍ഗീസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു.  

ഉര്‍വശി പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്'.  നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‍മണ്യനാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്‍മണ്യന്റേതാണ് തിരക്കഥയും. 'ചാള്‍സ് എന്‍റര്‍പ്രൈസസ്' സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആമസോണ്‍ പ്രൈം വീഡിയോയില്‍ വെള്ളിയാഴ്‍ച ചിത്രം സ്‍ട്രീമിംഗ് ആരംഭിക്കും. പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസൻ ആദ്യമായി മലയാളത്തിൽ വേഷമിട്ട പ്രൊജക്റ്റ് എന്ന ഒരു പ്രത്യേകതയും 'ചാൾസ് എന്റർപ്രൈസസി'ന് ഉണ്ട്. സ്വരൂപ് ഫിലിപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഉര്‍വശിക്കും കലൈയരസനും പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നു നിർമ്മിക്കുന്നു. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍ അനൂപ് രാജ് എന്നിവരാണ്. നിര്‍മ്മാണ നിര്‍വ്വഹണം ദീപക് പരമേശ്വരനാണ്.

'ചാള്‍സ് എന്റര്‍പ്രൈസസ്' സിനിമയുടെ ഗാനരചന അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം സുബ്രഹ്മണ്യന്‍ കെ വി. കലാസംവിധാനം മനു ജഗദ് ആണ്. പശ്ചാത്തല സംഗീതം അശോക് പൊന്നപ്പൻ, പിആർഒ വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം അരവിന്ദ് കെ ആര്‍, മേക്കപ്പ് സുരേഷും നിര്‍വഹിക്കുന്ന 'ചാള്‍സ് എന്റര്‍പ്രൈസസ്' ജോയ് മൂവി പ്രൊഡക്ഷൻസ് ആണ് പ്രദര്‍ശനത്തിന് എത്തിച്ചത്.

Read More: ബിഗ് ബോസ് മത്സരാര്‍ഥികളെ ഇഷ്‍ടപ്പെടാൻ കാരണം ഇതൊക്കെയാണോ?

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക