V A Shrikumar : 'ഒടിയനോടുള്ള പ്രേക്ഷകരുടെ സ്നേഹം'; ഉദാഹരണം പങ്കുവച്ച് വി എ ശ്രീകുമാര്‍

Published : Mar 11, 2022, 10:48 AM ISTUpdated : Mar 11, 2022, 10:49 AM IST
V A Shrikumar : 'ഒടിയനോടുള്ള പ്രേക്ഷകരുടെ സ്നേഹം'; ഉദാഹരണം പങ്കുവച്ച് വി എ ശ്രീകുമാര്‍

Synopsis

2018 ഡിസംബര്‍ 14ന് ആണ് വന്‍ സ്ക്രീന്‍ കൗണ്ടോടെ ചിത്രം തിയറ്ററുകളില്‍ എത്തിയത്. V A Shrikumar about Odiyan

സമീപ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്‍റേതായി (Mohanlal) ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് സൃഷ്ടിച്ച് എത്തിയ ചിത്രമായിരുന്നു ഒടിയന്‍ (Odiyan). പരസ്യചിത്ര സംവിധായകനായിരുന്ന വി എ ശ്രീകുമാറിന്‍റെ (VA Shrikumar) കന്നി സംവിധാന സംരംഭം. ഫാന്‍സ് ഷോകളിലും ഇനിഷ്യല്‍ കളക്ഷനിലുമൊക്കെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്ന ചിത്രത്തിന് പക്ഷേ സമ്മിശ്ര അഭിപ്രായങ്ങളാണ് ആദ്യദിനം മുതല്‍ ലഭിച്ചത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം ആഴ്ചകള്‍ പ്രദര്‍ശിപ്പിക്കുകയും സാമ്പത്തികവിജയം നേടുകയും ചെയ്‍തു. ഇപ്പോഴും മോഹന്‍ലാലിന്‍റെ സമീപകാല ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന ചിത്രമാണിത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തോടുള്ള താല്‍പര്യം ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍. പാലക്കാട്ടെ തന്‍റെ ഓഫീസിനു മുന്നിലുള്ള ഒടിയന്‍ ശില്‍പങ്ങളുടെ അടുത്തുനിന്ന് ചിത്രമെടുക്കാനെത്തിയ നവദമ്പതികളെക്കുറിച്ചാണ് അത്. സിനിമയുടെ റിലീസിം​ഗ് സമയത്ത് പ്രൊമോഷനുവേണ്ടി തിയറ്ററുകളില്‍ സ്ഥാപിച്ചിരുന്ന ശില്‍പങ്ങളില്‍ രണ്ടെണ്ണമാണ് ഓഫീസിനു മുന്നില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോഴും ഇതിനൊപ്പം നിന്ന് സ്വന്തം ചിത്രം എടുക്കാനായി നിരവധി പേരാണ് എത്താറുള്ളതെന്ന് ശ്രീകുമാര്‍ പറയുന്നു.

വി എ ശ്രീകുമാറിന്‍റെ കുറിപ്പ്

പാലക്കാട് ഓഫീസിനു മുന്നിൽ ഒടിയൻ നിൽപ്പുണ്ട്. പ്രൊമോഷന്റെ ഭാഗമായി തിയറ്ററുകളിൽ സ്ഥാപിച്ച ഒടിയൻ ശിൽപങ്ങളിൽ രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദർശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവർ. പടമെടുക്കാൻ അവർ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദം ഓഫീസിലെ സുഹൃത്തുക്കളും ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതിൽ നന്ദി.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഹരികൃഷ്ണന്‍ ആയിരുന്നു. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, സിദ്ദിഖ്, ഇന്നസെന്‍റ്, മനോജ് ജോഷി, നന്ദു, നരെയ്ന്‍, കൈലാഷ്, സന അല്‍ത്താഫ്, അനീഷ് ജി മേനോന്‍, സന്തോഷ് കീഴാറ്റൂര്‍, വെങ്കിടേഷ് വി പി, കണ്ണന്‍ പട്ടാമ്പി, ശ്രേയ രമേശ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ഛായാ​ഗ്രഹണം ഷാജി കുമാറും എഡിറ്റിം​ഗ് ജോണ്‍കുട്ടിയുമായിരുന്നു. സം​ഗീതം എം ജയചന്ദ്രനും സാം സി എസും. 2018 ഡിസംബര്‍ 14ന് ആണ് വന്‍ സ്ക്രീന്‍ കൗണ്ടോടെ ചിത്രം തിയറ്ററുകളില്‍ എത്തിയത്.

അതേസമയം ഒടിയനു ശേഷം വി എ ശ്രീകുമാറും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന മിഷന്‍ കൊങ്കണ്‍ എന്ന ചിത്രമാണിത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍റേതാണ് രചന. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് പ്രഖ്യാപന സമയത്ത് വി എ ശ്രീകുമാര്‍ അറിയിച്ചിരുന്നത്. ജിതേന്ദ്ര താക്കറെ, കമാല്‍ ജെയിന്‍, ശാലിനി താക്കറെ എന്നിവരാണ് നിര്‍മ്മാണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി
കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ സ്ത്രീ, ചില പ്രത്യേകതരം മനുഷ്യർക്ക് പിടിക്കൂല; പേളിയുടെ പോസ്റ്റിനു താഴെ കമന്റുമായി ഇച്ചാപ്പി