
തിരുവനന്തപുരം: മലയാളത്തിന്‍റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്‍റെ (Nedumudi Venu) നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്‌നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം. സ്‌നേഹം. നന്ദി.
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍
തിരുവരങ്ങിലെ വിളക്കണഞ്ഞു. വിസ്മയിപ്പിക്കുന്ന നടനും അതുല്യ കലാകാരനും മനുഷ്യസ്‌നേഹിയുമായ നെടുമുടി വേണുവിന് ആദരവോടെ പ്രണാമം. എന്തൊരു നടനായിരുന്നു അദ്ദേഹം. അഞ്ഞൂറോളം സിനിമകള്‍. ഒന്നിനൊന്ന് മികച്ച റോളുകള്‍. അഭിനയത്തിലെന്ന പോലെ വാദ്യകലയിലും സംഗീതത്തിലും നെടുമുടി വേണുവിന്‍റെ പ്രതിഭാ സ്‍പര്‍ശം നാം കണ്ടതാണ്. കഥകളി മുതല്‍ തനതു നാടകവേദി വരെ അരങ്ങിന്‍റെ എല്ലാ രീതിശാസ്ത്രവും നെടുമുടിക്ക് വഴങ്ങി. വള്ളപ്പാട്ടിന്‍റെയും വേലകളിയുടെയും കുട്ടനാടന്‍ സംസ്‌ക്കാരമാണ് ആ ഹൃദയത്തിന്‍റെ താളമായിരുന്നത്. അങ്ങ് ഞങ്ങള്‍ക്ക് സമ്മാനിച്ച കലാനുഭവങ്ങള്‍ക്ക് ആദരം. സ്‌നേഹം. നന്ദി. പെര്‍ഫക്ട് ആക്ടര്‍, ഗംഭീര താള കലാകാരന്‍, നല്ല പാട്ടുകാരന്‍, എഴുത്തുകാരന്‍. വിട.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ