
സംസ്ഥാന അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടി സിനിമയ്ക്കുവേണ്ടി എടുക്കുന്ന പ്രയത്നത്തക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ശ്രീകുമാറിന്‍റെ അഭിനന്ദനക്കുറിപ്പ് ആരംഭിക്കുന്നത്.
വി എ ശ്രീകുമാറിന്‍റെ കുറിപ്പ്
മലയാള സിനിമയുടെ മാറിയ മുഖമാണ് ഇത്തവണയും സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പട്ടിക. ആ മാറിയ സിനിമയുടെ മുഖമാകുന്നതും മമ്മൂക്ക തന്നെ. നിരന്തരം പരിഷ്ക്കരിക്കപ്പെടുകയും സ്വയം പരീക്ഷിക്കുകയും ചെയ്യുന്ന പ്രതിഭയാണ് മമ്മൂക്ക. എത്രയോ വട്ടം അതിശയിപ്പിച്ചു. നൻപകൽ നേരത്ത് മയക്കത്തിലെ ഇടുങ്ങിയ വഴികളിലൂടെ അദ്ദേഹം മോപ്പഡ് ഓടിക്കുന്ന സീനുകളുണ്ട്. വീണുപോകുമോ എന്ന് തോന്നിപ്പിക്കും. സ്റ്റണ്ടിനെക്കാളും ആയാസകരമായിരുന്നു ആ വണ്ടിയോടിക്കൽ. സിനിമയിൽ എത്രയോ നേരമാണ് ആ വണ്ടിയോടിക്കൽ സീനുകൾ. കൂനിക്കൂടിയിരുന്ന് ഓടിക്കണം. മുട്ടിന് നല്ല വേദന ഉണ്ടായിക്കാണും… പക്ഷെ, മമ്മൂക്ക നിഷ്പ്രയാസം അത് ചെയ്യും. കഥാപാത്രമായാൽ, എന്തും ചെയ്യാൻ ശേഷിയുള്ള ഊർജ്ജമാണ് അദ്ദേഹം. പുഴുവിലും ഭീഷ്മപർവ്വത്തിലും റോഷാക്കിലുമെല്ലാം ആ ഊർജ്ജത്തിന്റെ വകഭേദമായിരുന്നു. പ്രിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ.
ന്നാ താൻ കേസ് കൊട്- സിനിമ, നിറയെ നേടി. മലയാളത്തിന്റെ മറ്റൊരു ഭൂപ്രദേശത്തെ കൊമേഷ്യൽ സിനിമ പോലെ മത്സരമേറെയുള്ള ഒരു ഇൻഡസ്ട്രിയിലേക്ക് കൊണ്ടുവരുകയും സൂപ്പർ ഹിറ്റാക്കുകയും ചെയ്ത പ്രതിഭകൾക്ക് മുഴുവനായുള്ള കയ്യടി കൂടിയാണ് ഈ പുരസ്ക്കാരം.
സൗദി വെള്ളക്കയിലെ ഉമ്മയായി അഭിനയിച്ച ദേവി വർമ്മ, ഉമ്മയ്ക്ക് ശബ്ദം നൽകിയ പൗളി വൽസൻ- രണ്ടാൾക്കും പുരസ്ക്കാരം എന്നതും പ്രത്യേകതയായി.
വിൻസി അലോഷ്യസ്, അഭിനയത്തിൽ ലാലേട്ടനാണെന്നു തോന്നും പലപ്പോഴും. ചിരിയും കരച്ചിലും പ്രതികാരവും പ്രണയവും ഏതും ഉള്ളടക്കത്തോടെ ഫലിപ്പിക്കുന്ന പ്രതിഭ. വിൻസിക്ക് പുരസക്കാരം ലഭിച്ചത് ഏറെ സന്തോഷകരം. പിന്നെ, പ്രിയപ്പെട്ട എം. ജയചന്ദ്രൻ. അദ്ദേഹത്തിന്റെ സംഗീതം വീണ്ടും വീണ്ടും സമ്മാനിതമാകുന്നു. സഹോദര തുല്യനാണ്. സന്തോഷിക്കുന്നു. പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഏറെയുണ്ട് പുരസ്ക്കാര പട്ടികയിൽ. എല്ലാവർക്കും ആത്മാർത്ഥമായ അഭിനന്ദനം.
ALSO READ : മമ്മൂട്ടി എന്തുകൊണ്ട് 'ബെസ്റ്റ് ആക്റ്റര്‍'? ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ