'വാത്തി'യുമായി ധനുഷ്, ഓഡിയോ റൈറ്റ്‍സ് സ്വന്തമാക്കി ആദിത്യ മ്യൂസിക്ക്

By Web TeamFirst Published Sep 26, 2022, 9:52 AM IST
Highlights

'വാത്തി'യുടെ ഓഡിയോ റൈറ്റ്സ് മോശമല്ലാത്ത തുകയ്‍ക്കാണ് വിറ്റുപോയത്.

ധനുഷിന്റേതായി പ്രേക്ഷകര്‍ വിജയ പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് 'വാത്തി'. വെങ്കി അറ്റ്‍ലൂരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം സംയുക്ത മേനോനാണ് നായിക. 'വാത്തി'യുടെ ഓഡിയോ റൈറ്റ്സ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്ക്കാണ് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.  ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'വാത്തി'യില്‍ ധനുഷിന്റെ ഒരു ഹെവി ഡാൻസുണ്ടായിരിക്കുമെന്നാണ് ജി വി പ്രകാശ്‍കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

EXCLUSIVE: / (Tamil - Telugu) audio rights bagged by Aditya Music for ₹3.75 crores. pic.twitter.com/fe9rqFxS0v

— LetsCinema (@letscinema)

ധനുഷ് നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'തിരുഛിദ്രമ്പലം' ആണ്. മിത്രൻ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതിയിരിക്കുന്നു. നിത്യാ മേനോൻ റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.  അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പ്രസന്ന ജി കെ ചിത്രസംയോജനം നിര്‍വഹിക്കുന്നു. ഓം പ്രകാശാണ് ഛായാഗ്രാകൻ. കലാനിധി മാരൻ ആണ് ചിത്രം നിര്‍മിക്കുന്നത്. സണ്‍ പിക്സേഴ്‍സ് ആണ് ചിത്രത്തിന്റെ ബാനര്‍. റെഡ് ജിയാന്റ് മൂവീസ് വിതരണം ചെയ്‍തിരിക്കുന്നു.

'നാനേ വരുവേൻ' എന്ന ചിത്രവും ധനുഷിന്റേതായി റിലീസിന് തയ്യാറെടുക്കുകയാണ്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്‍തംബര്‍ 2ന് ആണ് റിലീസ് ചെയ്യുക. സെല്‍വരാഘവൻ ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുമുണ്ട്.  ഇന്ദുജ ആണ് ചിത്രത്തിലെ നായിക.

Read More : ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‍യുടെ നായികയാകാൻ തൃഷ

tags
click me!