'ലോക', 'തുടരും' വീണു! മുന്നില്‍ ആ ഒരേയൊരു ചിത്രം; അസാധാരണ കുതിപ്പുമായി ഹാഷിറും പിള്ളേരും, 'വാഴ 2' നേട്ടം

Published : Apr 05, 2026, 04:27 PM IST
vaazha 2 surpassed lokah and thudarum in day 3 ticket sales on book my show

Synopsis

നവാഗതനായ സവിൻ സ സംവിധാനം ചെയ്ത വാഴ 2 എന്ന ചിത്രം പ്രേക്ഷക സ്വീകാര്യതയിൽ വൻ മുന്നേറ്റം നടത്തുന്നു

ഒരു സിനിമയ്ക്ക് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കിട്ടുന്നത് ഇന്ന് പ്രയാസമുള്ള കാര്യമാണ്. ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും അത് ലഭിക്കുന്നപക്ഷം നിര്‍മ്മാതാക്കള്‍ക്ക് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞുനോക്കേണ്ടി വരാറില്ല. ഇടയ്ക്കൊക്കെ സംഭവിക്കുന്ന അത്തരം ചിത്രങ്ങള്‍ തിയറ്റര്‍ വ്യവസായത്തിനും ഇന്‍ഡ‍സ്ട്രിക്ക് മൊത്തത്തിലും നല്‍കുന്ന ആശ്വാസം ചെറുതല്ല. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി ഹൗസ്‍ഫുള്‍ ഷോകള്‍ കളിക്കുകയാണ് ഒരു ചിത്രം. വിപിന്‍ ദാസിന്‍റെ രചനയില്‍ നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത് 2 ന് തിയറ്ററുകളിലെത്തിയ വാഴ 2 എന്ന ചിത്രമാണ് പ്രേക്ഷക സ്വീകാര്യതയിലും കളക്ഷനിലും വന്‍ മുന്നേറ്റം നടത്തുന്നത്.

മുന്‍കാല വിജയ ചിത്രങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ വാഴ 2 നേടുന്ന ജനപ്രീതിയെക്കുറിച്ച് ധാരണ കിട്ടും. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ റിലീസിന്‍റെ മൂന്നാം ദിവസം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടിക്കറ്റ് വില്‍പ്പനയാണ് വാഴ 2 നേടിയത്. 3.31 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ചയായ ഇന്നലെ ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ലോക, തുടരും തടങ്ങി വന്‍ വിജയം നേടിയ ഒട്ടുമിക്ക ചിത്രങ്ങളെയും ഈ ലിസ്റ്റില്‍ വാഴ 2 പിന്നിലാക്കിയിട്ടുണ്ട്. ലോക 3.27 ലക്ഷം ടിക്കറ്റുകളും തുടരും 3.24 ലക്ഷം ടിക്കറ്റുകളുമാണ് റിലീസിന്‍റെ മൂന്നാം ദിനം ബുക്ക് മൈ ഷോയിലൂടെ വിറ്റിരുന്നത്. ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എമ്പുരാന്‍ ആണ്. 3.45 ലക്ഷം ടിക്കറ്റുകളാണ് ചിത്രം മൂന്നാം ദിനം വിറ്റത്.

അതേസമയം ശനിയാഴ്ച ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങള്‍ എടുത്താലും രണ്ടാം സ്ഥാനത്ത് വാഴ 2 ആണ്. ധുരന്ധര്‍ 2 മാത്രമാണ് മുന്നില്‍. 3.81 ലക്ഷം ടിക്കറ്റുകളാണ് ധുരന്ധര്‍ 2 ഇന്നലെ വിറ്റത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം തന്നെ 10.5 കോടി നേടാന്‍ ാവഴ 2 ന് സാധിച്ചിരുന്നു. മലയാളത്തിലെ അടുത്ത 100 കോടി ക്ലബ്ബ് ചിത്രമായി മാറുമെന്ന് ട്രാക്കര്‍മാര്‍ ഇതിനകം പ്രവചിച്ചിരിക്കുന്ന ചിത്രവുമാണ് ഇത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്, അന്ന് പിരിഞ്ഞത് ആ കാരണം കൊണ്ട്..'; ലിസിയെ കുറിച്ച് പ്രിയദർശൻ
അവൻ വരും, ആ മണ്ണിന്റെ യഥാർത്ഥ ഉടയോൻ; വിഷുവിനു തിയേറ്ററിൽ ആഘോഷമാക്കാൻ 'പള്ളിച്ചട്ടമ്പി' എത്തുന്നു; ട്രെയ്‌ലർ പുറത്ത്