
ഒരു സിനിമ വന്‍ വിജയം നേടുമ്പോള്‍ അതില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കള്‍ക്കൊക്കെ പ്രേക്ഷകശ്രദ്ധ ലഭിക്കാറുണ്ട്. ഏറ്റവുമൊടുവില്‍ ആ വിധത്തിലുള്ള ജനപ്രീതിയിലേക്ക് എത്തിയിരിക്കുന്ന സിനിമ വാഴ 2 ആണ്. നവാഗതര്‍ പ്രധാന കഥാപാത്രങ്ങളായ, ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ സിനിമ. റീല്‍സിലൂടെ ശ്രദ്ധ നേടിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളൊക്കെയും. എന്നാല്‍ മറ്റൊരു കുട്ടിത്താരമാവട്ടെ അതിനേക്കാളൊക്കെ മുന്‍പേ ആസ്വാദകശ്രദ്ധയിലേക്ക് എത്തിയ ആളുമാണ്. അഷ്ന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വേദ ശങ്കര്‍ ആണ് അത്. ചിത്രത്തില്‍ ഇന്‍സ്റ്റഗ്രാം താരമായ അലന്‍ ബിന്‍ സിറാജ് അവതരിപ്പിച്ച അലന്‍ എന്ന കഥാപാത്രത്തിന്‍റെ പെങ്ങളാണ് ഈ കഥാപാത്രം. ഇപ്പോഴിതാ വേദ ശങ്കറിന്‍റെ പഴയൊരു ടെലിവിഷന്‍ ഷോയില്‍ നിന്നുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
അന്തരിച്ച മിമിക്രി താരം സുബി സുരേഷ് അവതാരകയായി എത്തിയ സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന ഷോയിലെ ക്ലിപ്പ് ആണ് അത്. വാഴ 2 ഹിറ്റ് ആയതിന് പിന്നാലെ ചിത്രത്തിലെ വേദയുടെ രംഗങ്ങളും കുട്ടിപ്പട്ടാളത്തിലെ രംഗങ്ങളും ചേര്‍ത്തുള്ള ചില വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചില വീഡിയോകള്‍ക്ക് വേദ തന്നെ കമന്‍റും ചെയ്തിട്ടുണ്ട്. വാഴ 2 ല്‍ അഷ്ന എന്ന കഥാപാത്രത്തിന്‍റെ പത്ത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലഘട്ടം അവതരിപ്പിച്ചിരിക്കുന്നത് വേദ ശങ്കര്‍ ആണ്. അതേസമയം വേദ ശരിക്കും പഠിക്കുന്നത് എട്ടാം ക്ലാസിലാണ്. വേനലവധിക്ക് ശേഷം എട്ടാം ക്ലാസിലേക്ക് എത്തുകയാണ് ഈ കുട്ടിത്താരം.
അതേസമയം സമീപകാല മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതി നേടുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വാഴ 2. 2024 ല്‍ പുറത്തെത്തിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തിയിരിക്കുന്നത്. ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്‍റെ ടാഗ് ലൈന്‍ എങ്കില്‍ ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് എന്നാണ് വാഴ 2 ന്‍റെ ടാഗ് ലൈന്‍. ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ സഹോദര ബന്ധമാണ് ചിത്രം ഫോക്കസ് ചെയ്യുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ