
ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹാഷിന്‍ സംവിധാനം ചെയ്ത വള എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം ചിത്രം കണ്ടവരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതിനാല്‍ത്തന്നെ പ്രേക്ഷകര്‍ നല്‍കുന്ന മൗത്ത് പബ്ലിസിറ്റി ചിത്രത്തിന്‍റെ വാരാന്ത്യ ബോക്സ് ഓഫീസിന് ഗുണമാവും. പേര് പോലെ തന്നെ ഒരു വള കഥയുടെ കേന്ദ്ര സ്ഥാനത്ത് വരുന്ന ചിത്രം രസകരമായാണ് പറഞ്ഞുപോകുന്നത്. ഹ്യൂമറിനൊപ്പം ആക്ഷന്‍ രംഗങ്ങള്‍ക്കും ചിത്രത്തില്‍ പ്രാധാന്യമുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍ അവറാന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആണ്. ഗോവിന്ദ് വസന്തയുടെ സംഗീതമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്. ഈ ചിത്രത്തിലൂടെ ഗോവിന്ദ് വസന്ത അഭിനയരംഗത്തേക്കും ചുവട് വെന്നുണ്ട്.
ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ കോര്‍ത്തിണക്കിയാണ് മുഹാഷിന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിന് ശേഷം മുഹാഷിന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും എത്തുന്നുണ്ട്. വിജയരാഘവന്‍- ശാന്തി കൃഷ്ണ രംഗങ്ങളും തിയറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടുന്നുണ്ട്. ഫെയർബെ ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം അഫ്നാസ് വി, എഡിറ്റിംഗ് സിദ്ദിഖ് ഹൈദർ, സംഗീതം ഗോവിന്ദ് വസന്ത, പ്രൊഡക്ഷൻ ഡിസൈനർ അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് റഹ്‍മാന്‍, മേക്കപ്പ് സുധി കട്ടപ്പന, കോസ്റ്റ്യൂം ഗഫൂർ മുഹമ്മദ്, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊജക്ട് കോഡിനേറ്റർ ജംഷീർ പുറക്കാട്ടിരി, സൗണ്ട് മിക്സിംഗ് വിപിൻ നായർ, സൗണ്ട് ഡിസൈൻ ധനുഷ് നായനാർ, വിഎഫ്എക്സ് ഇമ്മോർട്ടൽ മാജിക് ഫ്രെയിം, സ്റ്റിൽസ് അമൽ സി സദ്ധാർഥ്, രാഹുൽ എം സത്യൻ, ആക്ഷൻ കോറിയോഗ്രാഫർ കലൈ കിങ്സൺ, ഫീനിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആസാദ് അലവിൽ, അനീഷ് ജോർജ്ജ്, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, വിഷ്വൽ പ്രൊമോഷൻസ് സ്നേക്ക്പ്ലാന്റ് എൽഎൽപി, പിആർഒ പ്രതീഷ് ശേഖർ.