ലഹരി മാഫിയയുടെ കഥയുമായി വിഹാൻ വിഷ്ണുവിൻ്റെ 'വലയം'; ഫസ്റ്റ്ലുക്ക് എത്തി

Published : May 14, 2026, 11:04 PM IST
valayam short film first look poster out vihaan vishnu

Synopsis

യുവതാരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ത്രില്ലർ ഹ്രസ്വചിത്രമായ 'വലയം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവതാരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം വലയത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. 'രഘുറാം' എന്ന ദ്വിഭാഷാ ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'വലയം'. വിഹാൻ വിഷ്ണുവിനൊപ്പം അക്രം, സുനിൽ റാവുത്തർ, അനൂപ്, ജിറ്റി ജോസഫ്‌, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിൻ്റെ കഥ ആശ്രിത് സന്തോഷും തിരക്കഥ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹനുമാണ്. ആലിയ ഡ്രീം സിനിമസിൻ്റെ ബാനറിൽ ആഷിഷ് എസ് ആണ് ഈ ഹ്രസ്വചിത്രം നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിന് എത്തുമെന്ന് നിർമ്മാതാവ് അറിയിച്ചു.

ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സബി പൗലോസ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സ്റ്റെബിൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, കോ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: ഡ്രാഗൺ ജെറോഷ്, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: ഷാജി എൻ ജെ , ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഹ്യൂമര്‍ ഫാന്‍റസി ചിത്രം 'തേവര്‍'; ചിത്രീകരണം പൂര്‍ത്തിയായി
'ബഹുമാനത്തോടെയും പരസ്പര ധാരണയോടെയും വ്യത്യസ്ത പാതകളില്‍ മുന്നോട്ട് പോകാൻ തീരുമാനിച്ചു'; മൗനി റോയ്‌യും സൂരജ് നമ്പ്യാരും വിവാഹമോചിതരായി