
അജിത്ത് (Ajith) നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനോടകം തന്നെ പ്രിയ നടന്റെ സിനിമ ആഘോഷമാക്കാൻ ആരാധകർ തയ്യാറായി കഴിഞ്ഞു. തമിഴ്‌നാട്ടിൽ മാത്രം 1000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. തമിഴ്‌നാട്ടിൽ ഇത്രയധികം സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് വലിമൈ എന്നാണ് റിപ്പോർട്ടുകൾ.
ടിക്കറ്റിന്റെ ആവശ്യം അനുസരിച്ച് സ്‌ക്രീനുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകും. അജിത്തിന്റെ ആദ്യ പാൻ ഇന്ത്യൻ റിലീസാണ് വലിമൈ. ചിത്രം നാളെ തിയേറ്ററുകളിലെത്തും. കേരളത്തിലും ചിത്രം റിലീസിനെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസം കേരളത്തിൽ ആരംഭിച്ച അഡ്വാൻസ് ബുക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
Read More; വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരാകുന്നു?
പ്രി റിലീസ് ബിസിനസിൽ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.
ബോണി കപൂറാണ് ചിത്രത്തിന്റെ നിർമാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എൽഎൽപിയുടെ ബാനറിലാണ് നിർമിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന യുവൻ ശങ്കർ രാജയാണ്.
കൊവിഡ് കാരണം റീലീസ് പലതവണ മാറ്റിയെങ്കിലും ഒടുവിൽ 'വലിമൈ' ഫെബ്രുവരി 24ന് തീയറ്ററുകളിലേക്ക് തന്നെ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് 'വലിമൈ'ക്ക്.വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 'വലിമൈ 'എന്ന ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിലാണ് ദിനേശ് അഭിനയിച്ചത്. തമിഴ്‍നാട്ടിൽ യഥാർഥത്തിൽ നടന്ന ഒരു സംഭവമായും 'വലിമൈ'ക്ക് ചെറിയ തരത്തിൽ ബന്ധമുണ്ടെന്ന് സംവിധായകൻ എച്ച് വിനോദ് പറഞ്ഞിരുന്നു.
'രജനി വര്‍ഷങ്ങളായി സുഹൃത്താണ്, പക്ഷേ'; പുതിയ ചിത്രം രജനിക്കൊപ്പമെന്ന വാര്‍ത്തയില്‍ ബോണി കപൂറിന്‍റെ പ്രതികരണം
ഫെബ്രുവരി 10-ാം തീയതിയാണ് അണ്ണാത്തെയ്ക്കു ശേഷം രജനീകാന്ത് (Rajinikanth) നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഡോക്ടര്‍, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ് രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായ ഈ സിനിമയുടെ സംവിധായകന്‍. ഈ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്ന സമയത്തുതന്നെ രജനിയുടെ അതിനു ശേഷമുള്ള പ്രോജക്റ്റിനെക്കുറിച്ചും ഊഹാപോഹങ്ങള്‍ പുറത്തെത്തിയിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം രജനിയുടെ 170-ാം ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അരുണ്‍രാജ കാമരാജ് (Arunraja Kamaraj) ആണ് ഈ ചിത്രം സംവിധാനം ചെയ്യുകയെന്നും വലിമൈ നിര്‍മ്മാതാവ് ബോണി കപൂര്‍ (Boney Kapoor) ആവും ഈ ചിത്രം നിര്‍മ്മിക്കുകയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താന്‍ ഇത്തരത്തിലൊരു പ്രോജക്റ്റിന്‍റെ ഭാഗമാവുകയാണെന്ന വിവരം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോണി കപൂര്‍.
രജനി ഏറെക്കാലമായി തന്‍റെ സുഹൃത്താണെന്നും എന്നാല്‍ ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നപക്ഷം അത് നിങ്ങളെ ആദ്യം അറിയിക്കുക താന്‍ തന്നെ ആവുമെന്നും ബോണി കപൂര്‍ ട്വീറ്റ് ചെയ്തു. രജനി ഗാരു വര്‍ഷങ്ങളായി എന്‍റെ സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്കിടെ കാണാറും ആശയങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്ന കാര്യം ഉറപ്പിക്കുന്ന സമയത്ത് അത് പ്രഖ്യാപിക്കുന്ന ആദ്യത്തെയാള്‍ ഞാനായിരിക്കും. അത്തരം ലീക്ക്ഡ് ഐഡിയകളെ നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടിവരില്ല, എന്നാണ് ബോണി കപൂറിന്‍റെ ട്വീറ്റ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ