
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭൂപന്‍ ഭഡ്യാക്കര്‍ എന്ന തെരുവു കച്ചവടക്കാരന്റെ 'കച്ചാ ബദാം'(Kacha Badam)എന്ന ഗാനമാണ് സമൂഹമാധ്യമങ്ങളിൽ താരം. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രമുഖരടക്കം കച്ചാ ബദാമിന് ചുവടുവെച്ച് രംഗത്തെത്തി. രാജ്യാതിര്‍ത്തികളും ഭാഷകളും ഭേദിച്ച് ഗാനം വൈറലായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മിമിക്സ് വെർഷനാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മഹേഷ് കുഞ്ഞുമോൻ എന്ന മിമിക്രി കലാകാരനാണ് വീഡിയോ പുറത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ പാട്ട് പാടുന്ന രീതിയിലാണ് മിമിക്സ് ചെയ്തിരിക്കുന്നത്. എന്തായാലും പുറത്തെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മിമിക്സ് ശ്രദ്ധനേടി കഴിഞ്ഞു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മഹേഷ് കുഞ്ഞുമോന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
Read More: യൂട്യൂബര്‍മാര്‍ ലക്ഷങ്ങളുണ്ടാക്കി, കച്ചാബദാമിന്റെ സ്രഷ്ടാവാകട്ടെ തെരുവില്‍ തൊണ്ടപൊട്ടിപാടുന്നു!
കൊവിഡ് കാലത്ത് ഹിറ്റായ 'പെര്‍ഫെക്ട് ഓകെ' എന്ന ഗാനവും മഹേഷ് മിമിക്സ് ചെയ്തിരുന്നു. അതിലും താരങ്ങൾ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ പാട്ട് പറഞ്ഞു കൊടുക്കുന്ന രീതിയിലായിരുന്നു മിമിക്സ് ചെയ്തിരുന്നത്.
മിമിക്രിയിലൂടെയും ഡബ്ബിങ്ങിലൂടെയും ശ്രദ്ധനേടിയ ആളാണ് മഹേഷ് കുഞ്ഞുമോൻ. അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാടിന് വേണ്ടി മഹേഷ് ഡബ്ബിംഗ് ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. കോൾഡ് കേസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്.
'കോള്‍ഡ് കേസി'ല്‍ അനില്‍ നെടുമങ്ങാടിന് വേണ്ടി സംസാരിച്ച മഹേഷ് കുഞ്ഞുമോന്‍ ഇതാ ഇവിടെ
വീണ്ടും വൈറല്‍ മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ചിത്രം
ആരോഗ്യ സംരക്ഷണത്തിന്‍റെയും സ്റ്റൈലിംഗിന്‍റെയും കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ (Mammootty) വെല്ലാന്‍ മറ്റൊരാളില്ല. സോഷ്യല്‍ മീഡിയയിലൂടെ സിനിമയിലേതല്ലാത്ത തന്‍റെ ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നത് കുറവാണെങ്കിലും ആ ചിത്രങ്ങളൊക്കെയും ആരാധകര്‍ വളരെവേഗം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രവും വൈറല്‍ (Viral pic) ആയത് നിമിഷങ്ങള്‍ക്കുള്ളിലാണ്. കളര്‍ഫുള്‍ ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ഷേവ് ചെയ്ത മുഖവുമൊക്കെയായി പതിവുപോലെ സുന്ദരമാണ് പുതിയ ചിത്രത്തിലും മമ്മൂട്ടി.
ഒരു മണിക്കൂറിനുള്ളില്‍ ഫേസ്ബുക്കില്‍ അറുപതിനായിരത്തോളം ലൈക്കുകളും ആറായിരത്തിലേറെ കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഒപ്പം അറുനൂറോളം ഷെയറുകളും. അതേസമയം നാല് ശ്രദ്ധേയ സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനിരിക്കുന്നത്. അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം, നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, എസ് എന്‍ സ്വാമി- കെ മധു ടീമിന്‍റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അവ. ഇതില്‍ ആദ്യം പുറത്തെത്തുക ഭീഷ്മ പര്‍വ്വമാണ്. മാര്‍ച്ച് 3 ആണ് റിലീസ് തീയതി.