
കോളിവുഡ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് അജിത്ത് കുമാര്‍ നായകനാവുന്ന 'വലിമൈ'. അജിത്ത് കുമാര്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദ് ആണ്. അജിത്തിന്‍റെ അന്‍പതാം പിറന്നാള്‍ ദിനമായ മെയ് ഒന്നിന് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തിന്‍റെ സാഹചര്യത്തില്‍ നിര്‍മ്മാതാക്കള്‍ അത് മാറ്റിവച്ചിരുന്നു. അതേസമയം സോഷ്യല്‍ മീഡിയയില്‍ അജിത്ത് ആരാധകര്‍ തങ്ങളുടെ ആകാംക്ഷ നിത്യേനയെന്നോണം വെളിപ്പെടുത്തുന്നുണ്ട്. ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ അളവിലുള്ള ഈ പബ്ലിസിറ്റി പ്രീ-റിലീസ് ബിസിനസിലും സഹായകമായെന്നാണ് റിപ്പോര്‍ട്ട്. ഫസ്റ്റ് ലുക്ക് പോലും പുറത്തെത്തുംമുന്‍പേ വലിമൈ ഇതിനകം 200 കോടിയിലേറെ നേടിയെന്നാണ് വിവരം.
ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് ഈ തുക നേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ രജനീകാന്തിന്‍റെ '2.0' 370 കോടിയും വിജയ് നായകനായ ബിഗില്‍ 220 കോടിയും പ്രീ-റിലീസ് ബിസിനസിലൂടെ നേടിയിരുന്നു. അതേസമയം 200 കോടിക്ക് മുകളില്‍ നേടി എന്നതല്ലാതെ വലിമൈ നേടിയ യഥാര്‍ഥ തുക പുറത്തെത്തിയിട്ടില്ല.
അതേസമയം 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ