ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന് വാണി വിശ്വനാഥ്

Published : Aug 02, 2023, 04:33 PM IST
ഒമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവിന് വാണി വിശ്വനാഥ്

Synopsis

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

ഒരുകാലത്ത് വാണി വിശ്വനാഥ് മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു. ഇപ്പോഴിതാ വാണി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായകമായ ഒരു വേഷം അവതരിപ്പിച്ച് മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.  ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വാണി മടങ്ങിയെത്തുന്നത്. ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

ശ്രീനാഥ് ഭാസി ഭാഗമാകുന്ന അമ്പതാമത് ചിത്രം കൂടിയാണ് ഇത്.  അതിന്റെ സന്തോഷം ശ്രീനാഥ് ഭാസി ചിത്രത്തിന്റെ ലൊക്കേഷനിൽ പങ്കുവച്ചു. 'മാമന്നൻ' എന്ന തമിഴ് ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച രവീണ രവിയാണ് നായിക. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകളാണ് മലയാളിയായ രവീണാ രവി.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമ്മിക്കുന്നത്. തികഞ്ഞ ഫാമിലി ഡ്രാമയാണ് ഈ ചിത്രം എന്ന് ജോ ജോർജ് വ്യക്തമാക്കുന്നു. മകളെ രക്ഷിക്കാനായി അച്ഛനും ഭർത്താവും ചിത്രത്തില്‍ നടത്തുന്ന ശ്രമങ്ങളാണ് ഒരു ത്രില്ലർ മൂഡ് ഒരുക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ.

സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ. 'കുമ്പാരീസ്', 'വീകം', 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'കനകരാജ്യം' എന്നിവയിലൂടെ ശ്രദ്ധയാകര്‍ഷിച്ചയാളാണ് സാഗര്‍. ഛായാഗ്ദഹണം നിര്‍വഹിക്കുന്നത് സനീഷ് സ്റ്റാൻലിയാണ്. എഡിറ്റിംഗ്‌ നൗഫൽ അബ്‍ദുള്ള. കലാസംവിധാനം സഹസ് ബാല, കോസ്റ്റ്യും ഡിസൈൻ വിപിൻദാസ്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ശരത് സത്യ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് അഖിൽ കഴക്കൂട്ടം, വിഷ്‍ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്‍സ്  പി സി വർഗീസ്, സുജിത് അയണിക്കൽ, ഫോട്ടോ ഷിജിൻ രാജ്, പിആര്‍ഒ വാഴൂർ ജോസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: നടി കങ്കണയുമായുള്ള വിവാദബന്ധം തുറന്നു പറഞ്ഞതില്‍ ഖേദമില്ലെന്ന് നടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കളക്ഷനിൽ വമ്പൻ നേട്ടം, 'ധുരന്ദര്‍' ഒടിടി അവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്; അപ്‌ഡേറ്റ്
വർഷങ്ങളായി സാധാരണ ഫോൺ; ദേവികയ്ക്ക് സർപ്രൈസ് സമ്മാനം നൽകി വിജയ് മാധവ്