ഇത്രയും നാൾ മക്കളുമായി ഒതുങ്ങിക്കൂടിയതാണ്; വരുന്നത് ഉശിരൻ കഥാപാത്രം; വാണി വിശ്വനാഥ് പറയുന്നു

Published : Aug 14, 2023, 04:11 PM ISTUpdated : Aug 14, 2023, 04:13 PM IST
ഇത്രയും നാൾ മക്കളുമായി ഒതുങ്ങിക്കൂടിയതാണ്; വരുന്നത് ഉശിരൻ കഥാപാത്രം; വാണി വിശ്വനാഥ് പറയുന്നു

Synopsis

ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വാണി വീണ്ടും ബി​ഗ് സ്ക്രീനിൽ എത്തുന്നത്.

ലയാള സിനിമയിലെ തന്റേടിയായ നായികയുടെ പ്രതിരൂപം ആയിരുന്നു വാണി വിശ്വനാഥ്. അതും തൊണ്ണൂറുകളിൽ.  പവർപാക്കിഡ് ആയിട്ടുള്ള ഇത്തരം കഥാപാത്രങ്ങളുമായി വാണി എത്തിയ ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയങ്കരമാണ്. വാണി വിശ്വനാഥിന് ശേഷം ബോൾഡ് ആയിട്ടുള്ള കഥാപാത്രങ്ങളെ അത്രത്തോളം ​ഗംഭീരമാക്കുന്ന മറ്റൊരു നടി മലയാളത്തിൽ വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. ആ വിടവ് നികത്താനായി സാക്ഷാൻ വാണി വിശ്വനാഥ് തന്നെ വീണ്ടും എത്തുകയാണ്. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വാണി വീണ്ടും ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിലേത് ഒരു ഉശിരൻ കഥാപാത്രം ആയിരിക്കുമെന്ന് പറയുകയാണ് വാണി ഇപ്പോൾ. 

മാധ്യമപ്രവർത്തകരോട് ആയിരുന്നു വാണിയുടെ പ്രതികരണം. 'ഞാൻ മക്കളുമായി അങ്ങ് ഒതുങ്ങി കൂടിയതാണ്. അവരുടെ കാര്യങ്ങളൊക്കെ നോക്കാനായിട്ട്. മോളിപ്പോൾ മെഡിസിന് പഠിക്കുകയാണ്. ദുബൈയിൽ ആണ്. മോൻ പത്തിൽ പഠിക്കുന്നു. നല്ലൊരു കഥാപാത്രം കിട്ടിയപ്പോൾ തിരികെ വരാൻ തീരുമാനിച്ചു', എന്ന് വാണി വിശ്വനാഥ് പറയുന്നു. പുതിയ ചിത്രത്തിനായി എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും വേണമെന്നും വാണി വിശ്വനാഥ് ആവശ്യപ്പെട്ടു. 

പൊലീസ് വേഷങ്ങളാണ് ചെയ്തു കൊണ്ടിരുന്നത്. ഇതിലും അങ്ങനെ ആണോ എന്ന ചോദ്യത്തിന്, അതുപോലെ തന്നെയാണ്. പൊലീസ് എന്നുള്ളതല്ല. നല്ലൊരു ഉശിരൻ കഥാപാത്രം ആണെന്നാണ് വാണി വിശ്വനാഥ് മറുപടി പറഞ്ഞത്. നല്ല കഥാപാത്രങ്ങൾ വരികയാണെങ്കിൽ തുടർന്നും സിനിമയിൽ ഉണ്ടാകുമെന്നും വാണി വ്യക്തമാക്കി. ആക്ഷൻ രം​ഗങ്ങളൊക്കെ ഇപ്പോഴും ചെയ്യാൻ സാധിക്കുമെന്നാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു. 

'കഥാപാത്രം മരിക്കുമെന്ന് കരുതി പടം ചെയ്‍തില്ലേൽ ഞാൻ വി‍ഡ്ഢിയാകും'; 'പോർ തൊഴിലി'നെ കുറിച്ച് സന്തോഷ് കീഴാറ്റൂർ

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലാണ് വാണി വിശ്വനാഥ് അഭിനയിക്കുന്നത്. രവീണ രവിയാണ് നായിക. ഡബ്ബിംഗ് ആര്‍ടിസ്റ്റ് ശ്രീജാ രവിയുടെ മകളാണ് മലയാളിയായ രവീണാ രവി. സംവിധായകൻ സാഗറാണ് ചിത്രത്തിന്റെ തിരക്കഥ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും