താമർ അവതരിപ്പിക്കുന്ന 'വനിത മെസ്സ് ' ഫസ്റ്റ് ലുക്ക്‌ പുറത്ത്

Published : Nov 25, 2026, 05:56 PM IST
Vanitha Mess

Synopsis

ഗിരീഷ് വി സിയാണ് സംവിധാനം.

വനിത മെസ്സ് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകനും നിർമാതാവുമായ താമറിന്റെ 1001 സ്റ്റോറീസും, ഹേസൽ ഐസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷഹീൻ എം ശരീഫും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സിനിമയിൽ സംവിധാന സഹായിയായും പോസ്റ്റർ ഡിസൈനറായും പ്രവർത്തിച്ചിട്ടുള്ള ഗിരീഷ് വി സി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത് അഷ്ഫാക്ക് അസ്‌ലം ആണ്. ആയിരത്തൊന്ന് നുണകൾ, സർകീട്ട് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ഫെമിനിച്ചി ഫാത്തിമയിൽ നിർമാണപങ്കാളിയും ആയിരുന്ന താമർ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ 'വനിത മെസ്സ് ' പ്രേക്ഷകർക്കിടയിൽ പ്രതീക്ഷയുണർത്തുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഒരു കുടുംബശ്രീ യൂണിറ്റിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെയും ഉദ്വേഗത്തിന്റെയും ചരടിൽ കോർത്തിണക്കിയാണ്ചിത്രം അവതരിപ്പിക്കുന്നത്. ബീന ആർ ചന്ദ്രൻ, ഇർഷാദ് അലി, വിജി വിശ്വനാഥ്, പുഷ്പ രാജൻ, അനുഷ ശ്യാം, സുപർണ എൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജസ്റ്റിൻ ഡി ജോസാണ് ഛായാഗ്രഹണം. നിതീഷ് രാമചന്ദ്രൻ സംഗീത സംവിധാനം. പ്രേംശങ്കർ സേതുമാധവൻ ശബ്ദമിശ്രണവും നിർവഹിക്കുന്നു. വിപിൻ വിജയലക്ഷ്മി രാജനാണ് കലാസംവിധാനം. ആന്റോ വർഗീസ് വസ്ത്രാലങ്കാരവും അർഷാദ് വർക്കല ചമയവും നിർവഹിക്കുന്നു. നാദി ബക്കറാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജംഷാദ് സ്പെൻസർ, പി.ആർ.ഒ ശബരി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ‘കോസ്മിക് സാംസൺ’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, അഭിജിത്ത് ജോസഫ് - സന്ദീപ് പ്രദീപ് ചിത്രം ആഗോള റിലീസ് നവംബർ 27ന്
IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്