അന്‍പതിലധികം താരങ്ങളുമായി അനൂപ് മേനോന്‍ ചിത്രം 'വരാല്‍' വരുന്നു

Published : Oct 02, 2022, 06:04 PM IST
അന്‍പതിലധികം താരങ്ങളുമായി അനൂപ് മേനോന്‍ ചിത്രം 'വരാല്‍' വരുന്നു

Synopsis

അനൂപ് മേനോന്‍റേതാണ് തിരക്കഥ

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം വരാലിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചിത്രം ഒക്ടോബർ 14 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം ടൈം ആഡ്സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ പി എ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. മലയാളത്തിൽ ട്വൻ്റി 20ക്ക് ശേഷം അൻപതിലധികം താരങ്ങളെ ഉൾക്കൊള്ളിച്ച ചിത്രമായിരിക്കും വരാൽ എന്ന് സംവിധായകൻ കണ്ണൻ അറിയിച്ചു.

സണ്ണി വെയ്‌ൻ, അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ കൂടാതെ സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനർ. ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം രവി ചന്ദ്രന്‍. ദീപ സെബാസ്റ്റ്യനും കെ ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ALSO READ : 'പത്ത് ദിവസം മുന്‍പ് ചെന്നൈയില്‍ എത്തിയപ്പോള്‍ കാണാന്‍ ശ്രമിച്ചു, പക്ഷേ'; കോടിയേരി ഓര്‍മ്മയുമായി സുരേഷ് ഗോപി

 

പ്രോജക്ട് കോഡിനേറ്റർ അജിത് പെരുമ്പിള്ളി, എഡിറ്റിംഗ് അയൂബ് ഖാൻ, വരികൾ അനൂപ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  കെ ജെ വിനയൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം സഹസ് ബാല, വസ്ത്രാലങ്കാരം അരുൺ മനോഹർ, സൗണ്ട് ഡിസൈൻ അജിത് എ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ അമൃത, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുനൻ, ആക്ഷൻ മാഫിയ ശശി, റൺ രവി, വിഎഫ്എക്സ് ജോർജ്ജ് ജോ അജിത്ത്, പിആർഒ പി.ശിവപ്രസാദ്, നിശ്ചലദൃശ്യങ്ങൾ ശാലു പേയാട്, ഡിസൈൻ ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയും റഹ്‌മാനും ഒന്നിക്കുന്ന 'അനോമി'; ജനുവരി 30 ന് തിയേറ്ററുകളിലേക്ക്
സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്; 'ഔവ്വ ഔവ്വ നാച്ചെ നാച്ചെ' ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും