ഇനി രണ്ട് ഗാനങ്ങള്‍, രണ്ട് ആക്ഷൻ രംഗങ്ങള്‍, 'വരിശി'ന്റെ ഷൂട്ടിംഗ് വിവരങ്ങള്‍

By Web TeamFirst Published Sep 25, 2022, 5:52 PM IST
Highlights

വിജയ് നായകനാകുന്ന ചിത്രം പൊങ്കല്‍ റിലീസിന്.

വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരിശ്'. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. രശ്‍മിക മന്ദാനയും വിജയ്‍യും ഒന്നിച്ചുള്ള സെല്‍ഫി ഫോട്ടോ അടുത്തിടെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 'വരിശ്' ചിത്രീകരണം അവസാനരംഗങ്ങളിലാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും രണ്ട് ആക്ഷൻ രംഗങ്ങളും മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളത് എന്ന് നിര്‍മാതാക്കള്‍ അറിയിക്കുന്നു. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടാണ് എത്തുക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

last schedule starts tomorrow. Just 2 action sequences and 2 songs left for the wrap.

Gear up for a grand 2023

— Sri Venkateswara Creations (@SVC_official)

മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകൻ വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്.  വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്.  തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ഒക്ടോബറില്‍ 'വരിശി'ന്റെ ചിത്രീകരണം  തീര്‍ത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിൻ ചെയ്യാനാണ് വിജയ്‍യുടെ തീരുമാനം. 'ദളപതി 67' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷൻ കിംഗ് അര്‍ജുൻ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More : ഷര്‍ട്‍ലെസ് ഫോട്ടോയുമായി ഷാരൂഖ്, 2023 നിങ്ങളുടേതെന്ന് ആരാധകര്‍

tags
click me!