
വിജയ് (Vijay) ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരിശ് (Varisu). ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളി ഒരുക്കുന്ന ചിത്രമാണിത്. വിജയ്‍യുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് അണിയറക്കാര്‍ ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമൊക്കെ പുറത്തുവിട്ടത്. നേരത്തേ ആരംഭിച്ചിരുന്ന ചിത്രീകരണത്തിന്‍റെ പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത് ആരംഭിക്കുകയാണ്. ഇതില്‍ ജോയിന്‍ ചെയ്യാന്‍ വിജയ് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലെത്തി. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിജയ്‍യുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമാണ് ഇത്. മഹേഷ് ബാബു നായകനായ 'മഹര്‍ഷി' എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം.ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് നിര്‍മ്മാണം. വംശി പൈഡിപ്പള്ളിയും അഹിഷോര്‍ സോളമനും ഹരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. അതേസമയം മാസ്റ്റര്‍, ബീസ്റ്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് വരിശ്. കൊവിഡ് ലോക്ക് ഡൌണിനു പിന്നാലെ തിയറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ മാസ്റ്റര്‍ വന്‍ വിജയം നേടിയിരുന്നെങ്കില്‍ ബീസ്റ്റ് പ്രതീക്ഷിച്ച വിജയം നേടിയില്ല. നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആയിരുന്നു ബീസ്റ്റിന്‍റെ സംവിധായകന്‍.
ALSO READ : കോടതിയില്‍ സ്വന്തമായി വാദിക്കുന്ന 'അപൂര്‍ണാനന്ദന്‍'; മഹാവീര്യറിലെ ഡിലീറ്റഡ് സീന്‍