'സൈക്കോ ബാലന്' ശേഷം വീണ്ടും ഞെട്ടിക്കാന്‍ അജു; പ്രണവിനൊപ്പം വേറിട്ട ഗെറ്റപ്പില്‍

Published : Jan 11, 2024, 10:38 PM IST
'സൈക്കോ ബാലന്' ശേഷം വീണ്ടും ഞെട്ടിക്കാന്‍ അജു; പ്രണവിനൊപ്പം വേറിട്ട ഗെറ്റപ്പില്‍

Synopsis

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം

ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഏറ്റവും പുതിയ മലയാളം വെബ് സിരീസ് ആയ പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലെ ഏറെ രസകരമായ കഥാപാത്രങ്ങളിലൊന്നാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്ന ബാലചന്ദ്രന്‍ എന്ന സൈക്കോ ബാലന്‍. തന്‍റെയൊരു പ്രകടനം വ്യാപകമായി കൈയടി നേടുന്നതിന്‍റെ സന്തോഷത്തിലാണ് അജുവിന്‍റെ ഇത്തവണത്തെ പിറന്നാള്‍ ദിനം. അജു അഭിനയിക്കുന്ന വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ഇപ്പോഴിതാ അജു വര്‍ഗീസിന് പിറന്നാള്‍ ആശംസകളുമായി ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വേറിട്ട ഗെറ്റപ്പിലാണ് അജു ചിത്രത്തില്‍ എത്തുന്നത്. 

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവ്വഹിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‍മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. 

 

ഛായാഗ്രഹണം വിശ്വജിത്ത്, സംഗീത സംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ, വിഷു റിലീസായി ഏപ്രിൽ മാസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പിആര്‍ഒ ആതിര ദില്‍ജിത്ത്.

ALSO READ : 'ഓസ്‍ലറി'ന് തൊട്ടുപിന്നാലെ ജയറാമിന്‍റെ അടുത്ത ചിത്രം നാളെ തിയറ്ററുകളില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു