വരുണ്‍ ധവാൻ നായകനായി 'ബവാല്‍', ഒടിടി റിലീസ് പ്രഖ്യാപിച്ചു

Published : Jun 19, 2023, 04:22 PM IST
വരുണ്‍ ധവാൻ നായകനായി 'ബവാല്‍', ഒടിടി റിലീസ് പ്രഖ്യാപിച്ചു

Synopsis

ജാൻവി കപൂറാണ് ചിത്രത്തില്‍ നായിക.  

വരുണ്‍ ധവാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ റിലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ഇപ്പോഴിതാ വരുണ്‍ ധവാൻ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആമസോണ് പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ് എന്നുമാണ് റിപ്പോര്‍ട്ട്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ബവാല്‍' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ്.

വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. അമര്‍ കൗശിക് സംവിധാനം ചെയ്‍ത ചിത്രത്തില്‍ 'ഭാസ്‍കര്‍' ആയിട്ടായിരുന്നു വരുണ്‍ ധവാൻ ഭേഡിയ എന്ന ചിത്രം വേഷമിട്ടത്. സച്ചിൻ- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദിനേശ് വിജൻ ജിയോ സ്റ്റുഡിയോസുമായി ചേര്‍ന്നാണ് വരുണ്‍ ധവാൻ നായകനായി എത്തിയ 'ഭേഡിയ' നിര്‍മിച്ചിരിക്കുന്നത്.

ഹൊറര്‍- കോമഡി യുണിവേഴ്‍സില്‍ ദിനേശ് വിജന്റെ മൂന്നാം ചിത്രമായ 'ഭേഡിയ' ജിയോ സ്റ്റുഡിയോസാണ് വിതരണം ചെയ്‍തിരിക്കുന്നത്. 2018ലെ 'സ്‍ത്രീ', 2021ലെ 'രൂഹി' എന്നിവയുടെ ഭാഗമാണ് ഇത്. ജിഷ്‍ണു ഭട്ടചാര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദീപക് ദൊബ്രിയാല്‍, അഭിഷേക് ബാനര്‍ജി എന്നിവരും 'ഭേഡിയ'യില്‍ പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു. വൻ പ്രതികരണം നേടാനായില്ലെങ്കിലും വരുണ്‍ ചിത്രം മോശമല്ലാത്ത വിജയം നേടിയിരുന്നു. വരുണ്‍ ധവാൻ നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം 89.97 കോടി രൂപയാണ് കളക്റ്റ് ചെയ്‍തത്. അക്കാലത്ത് ബോളിവുഡ് ചിത്രങ്ങള്‍ വൻ പരാജയം നേരിട്ടിരുന്നപ്പോഴായിരുന്നു 'ഭേഡിയ'യ്‍ക്ക് ഇത്രയും കളക്ഷൻ.

Read More: ജുനൈസിന് വേണ്ടിയുള്ള ബിഗ് ബോസ് ടാസ്‍ക്, ശോഭയ്‍ക്ക് സമ്മാനമായി ലഭിച്ചത് ട്രൗസര്‍

'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു