
ഗുരു സോമസുന്ദരം പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായി എത്തുന്ന ചിത്രമാണ് 'ഹയ'. വാസുദേവ് സനല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ്. 'ഹയ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.
കുടുംബനാഥന്റെ വ്യത്യസ്‍ത റോളിൽ ഗുരു സോമസുന്ദരം അഭിനയിക്കുന്ന 'ഹയ'യില്‍ ഇരുപത്തിനാലോളം പുതുമുഖങ്ങളാണ് അണിനിരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ച ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ്, ശംഭു മേനോൻ, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, സണ്ണി സരിഗ, വിജയൻ കാരന്തൂർ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. ജിജു സണ്ണി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അരുൺ തോമസാണ് ചിത്രത്തിന്റെ എഡിറ്റിംഗ്
സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഥയിലും അവതരണത്തിലും നിരവധി വ്യത്യസ്‍തതകളോടെ കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ ഗണത്തിൽ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയം വളരെ ആഴത്തിൽ പരിശോധിക്കുന്നുണ്ട് 'ഹയ'യിൽ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ.
മസാല കോഫി ബാൻഡിലെ വരുണ്‍ സുനില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഹയയുടെ ചിത്രത്തിന്റെ പ്രൊഡക്ഷൻ കോഡിനേറ്റര്‍ സണ്ണി തഴുത്തലയാണ്. ഫിനാൻസ് കൺട്രോളർ മുരളീധരൻ കരിമ്പന. അസോസിയേറ്റ് ഡയറക്ടർ സുഗതൻ. ഗാനരചന: മനു മഞ്‌ജിത്, പ്രൊഫ. പി എൻ ഉണ്ണികൃഷ്‍ണൻ പോറ്റി, ലക്ഷ്‍മി മേനോൻ, കലാസംവിധാനം സാബുറാം, മേക്കപ്പ് ലിബിൻ മോഹൻ, സ്റ്റിൽസ് അജി മസ്ക്കറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്ന്‍മെന്‍റ് കോർണർ, പിആർഒ വാഴൂർ ജോസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ