ആനുകാലിക പ്രസക്തം, പ്രണയപ്പകയുടെ കഥ പറയുന്ന 'ഹയ'

Published : Dec 02, 2022, 03:04 PM ISTUpdated : Dec 02, 2022, 03:09 PM IST
ആനുകാലിക പ്രസക്തം, പ്രണയപ്പകയുടെ കഥ പറയുന്ന 'ഹയ'

Synopsis

നവംബര്‍ 25നാണ് വാസുദേവ് സനൽ സംവിധാനം ചെയ്ത ഹയ തിയറ്ററുകളിൽ എത്തിയത്.

പ്രണയപ്പകയും തുടർന്നുള്ള കൊലപാതകങ്ങളും ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അതിനെതിരെ ക്രിയാത്മകമായി ഇടപെടൽ നടത്തുന്ന ചിത്രമാണ് ‘ഹയ'യെന്ന് സംവിധായകൻ വാസുദേവ് സനൽ. ഇത് കാമ്പസിന്റെ മാത്രമല്ല, കാലഘട്ടത്തിന്റെകൂടി സിനിമ ആണെന്നും സംവിധായകൻ പറയുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവംബര്‍ 25നാണ് വാസുദേവ് സനൽ സംവിധാനം ചെയ്ത ഹയ തിയറ്ററുകളിൽ എത്തിയത്. ഇരുപത്തി നാല് പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ഈ ക്യാംപസ് ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മാധ്യമപ്രവർത്തകനായ മനോജ് ഭാരതിയാണ്.

ഗുരു സോമസുന്ദരം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശംഭു മേനോൻ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, ജോണി ആന്റണി, ലാൽ ജോസ് ,  ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംസൺ, കോട്ടയം രമേഷ്, ബിജു പപ്പൻ, ശ്രീരാജ്, സണ്ണി സരിഗ , വിജയൻ കാരന്തൂർ തുടങ്ങിയവർ മറ്റ് വേഷങ്ങളിൽ എത്തിയിരുന്നു. 

ഇത് പോലൊരു കോടതിക്കേസ് ഇതാദ്യം; അതീവഹൃദ്യം ഈ 'സൗദി വെള്ളക്ക'- റിവ്യു

മസാല കോഫി ബാൻഡിലെ വരുൺ സുനിലാണ് സംഗീതം. സന്തോഷ് വർമ്മ, മനു മഞ്‌ജിത്, പ്രൊഫ.പി.എൻ. ഉണ്ണികൃഷ്ണൻ പോറ്റി, ലക്ഷ്മി മേനോൻ , സതീഷ് ഇടമണ്ണേൽ എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.  കെ.എസ്.ചിത്ര, ജുവൻ ഫെർണാണ്ടസ്, രശ്മി സതീഷ് , അസ്ലം അബ്ദുൽ മജീദ്,  വരുൺ സുനിൽ ,ബിനു സരിഗ , വിഷ്ണു സുനിൽ എന്നിവരാണ് ഗായകർ.

ജിജു സണ്ണി ക്യാമറയും അരുൺ തോമസ് എഡിറ്റിഗും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ -എസ്. മുരുഗൻപ്രൊഡക്ഷൻ കോ ഓർഡിനേറ്റർ -സണ്ണി തഴുത്തല. ഫിനാൻസ് കൺട്രോളർ- മുരളീധരൻ കരിമ്പന, അസോ. ഡയറക്ടർ -സുഗതൻ, ആർട്ട് -സാബുറാം, മേയ്ക്കപ്പ്-ലിബിൻ മോഹൻ, സ്റ്റിൽസ് -അജി മസ്ക്കറ്റ്, വി എഫ് എക്സ്- ലവകുശ, ഡിജിറ്റൽ മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ, പി ആർ ഒ- വാഴൂർ ജോസ് , ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്