
ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഷാരൂഖ് സിനിമാസ്വാദകർക്ക് നൽകിയത് നിരവധി മികച്ച കഥാപാത്രങ്ങളാണ്. അവയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ താരം നാല് വർഷത്തെ ഇടവേളക്ക് ശേഷം പത്താൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ സജീവമാകുകയാണ്. ഇപ്പോഴിതാ മക്കയിൽ എത്തി ഉംറ നിർവഹിച്ച ഷാരൂഖിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
നടൻ ഉംറ വസ്ത്രം ധരിച്ച് പ്രാർത്ഥിക്കുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാനാകും. റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയതായിരുന്നു നടൻ. ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചിത്രം ഷാറൂഖിന്റെ ‘ദില്‍വാലെ ദുൽഹനിയ ലേ ജായേംഗേ‘ ആയിരുന്നു. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയിരുന്നു.
അതേസമയം, അടുത്തവർഷം ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയറ്ററുകളിൽ ചിത്രം തീപാറിക്കും എന്ന് തന്നെയാണ് ടീസര്‍ ഉറപ്പുനൽകിയത്. തുടർ പരാജയങ്ങൾ നേരിടുന്ന ബോളിവുഡിന് വലിയൊരു മുതൽക്കൂട്ടാകും ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ.
സിദ്ധാര്‍ഥ് ആനന്ദ് ആണ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പത്താന്‍ സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും. പഠാന്‍ കൂടാതെ ആറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍, രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി എന്നീ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
സിനിമയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേര് വേണ്ട; വിലക്കി ഫിലിം ചേമ്പർ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ