
കൊച്ചി: 'വയസ്സെത്രയായി? മുപ്പത്തി' ഗാനങ്ങൾ പുറത്തിറങ്ങി. കൊച്ചിയിലെ ലുലു മാരിയറ്റ് ഹോട്ടലിൽ,പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഓഡിയോ പ്രകാശനം നിർവഹിച്ചത്. നോ ലിമിറ്റ് ഫിലിംസിന്റെ ബാനറിൽ അജയൻ ഇ നിർമിച്ച് പപ്പൻ ടി നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും. ഷിജു യു സി യുടേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥ രചിച്ചിരിക്കുന്നത് ഷിജു യു സി- ഫൈസൽ അബ്ദുള്ള എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം ഷമീർ ജിബ്രാൻ.
'വയസ്സെത്രയായി' എന്നുതുടങ്ങുന്ന ഗാനത്തിൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളെല്ലാം എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഗ്രാമീണ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെട്ട താരങ്ങളെല്ലാം വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് പ്രോമോ സോങ്ങിൽ അവതരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അയ്യപ്പദാസ് നൃത്ത സംവിധാനം നിർവഹച്ചിരിക്കുന്ന ഗാനത്തിൽ, വിവാഹപ്രായമായിട്ടും പെണ്ണുകിട്ടാത്ത ഒരു യുവാവിന്റെ ആകുലതകൾ നർമരൂപത്തിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. കാർത്തിക് രാജ് ആണ് എഡിറ്റിംഗ്.
പ്രശാന്ത് മുരളി, ചിത്ര നായർ, ഷിജു യു സി, സാവിത്രി ശ്രീധരൻ, രമ്യ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മഞ്ജു പത്രോസ്, ഉണ്ണിരാജ, കലാഭവൻ സരിഗ, യു സി നാരായണി, ജയകുമാർ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങി നിരവധി പേർ അണിനിരക്കുന്നു.
കൈതപ്രവും സൻഫീറും ചേർന്ന് വരികൾ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരൻ സൻഫീർ എന്നിവരാണ്. ഫസ്റ്റ് ലവ് എന്റർടൈൻമെന്റ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
പി ആർ ഒ എം കെ ഷെജിൻ
ബിക്കിനിയില്‍ എത്തിയപ്പോള്‍ ആളാകെ മാറി - ദുഷാര വിജയന്‍
പി.പത്മരാജന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം; എന്നും ഓര്‍ക്കുന്ന സിനിമകള്‍ തീര്‍ത്ത ഗന്ധര്‍വ്വന്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ