മികച്ച കലാസൃഷ്ടികള്‍ ഒരുപക്ഷേ വരും തലമുറയായിരിക്കും ആഘോഷമാക്കുക എന്ന് പറഞ്ഞുവച്ച മനുഷ്യന്‍. അക്ഷരംപ്രതി അതുശരിയായി.

തിരുവനന്തപുരം: പി.പത്മരാജന്‍ വിടവാങ്ങിയിട്ട് 33 വര്‍ഷം പിന്നിടുന്നു. കാലത്തിനു മുന്പേ സഞ്ചരിച്ച ആ പ്രതിഭയുടെ സിനിമകളും രചനകളും ഇന്നത്തെ തലമുറയും നെഞ്ചേറ്റുന്നു

രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാൻ ആകില്ല.' സ്വന്തം മരണം ഇങ്ങനെ കുറിച്ചിട്ട് കഥയുടെ ഗന്ധര്‍വന്‍ മടങ്ങിയിട്ട് 33 വര്‍ഷം. ജിവിച്ചിരുന്ന കാലത്തിന്റെ ഇരരട്ടിയിലേറെ ഇന്ന് പത്മരാജനെ മലയാളി കൊണ്ടാടുന്നു. ആ അക്ഷരങ്ങളെ, എടുത്തുവച്ച സിനിമകളെ വിട നല്‍കാതെ ചുംബിച്ച് കൊണ്ടേയിരിക്കുന്നു.

ക്ലാര തോരാത്ത പെരുമഴയായി തലമുറകളെ ത്രസിപ്പിക്കുന്നു. അനശ്വര പ്രണയത്തിന്റെ രാധമാര്‍ ഇന്നും ബാക്കിയാകുന്നു. ഒപ്പം ഒരുപാതി കൊണ്ട് രാധയെ ജീവനോട് ചേര്‍ത്തിട്ടും മറുപാതി കൊണ്ട് ക്ലാരയില്‍ അലിയാന്‍ വെമ്പുന്ന ജയകൃഷ്ണന്‍മാരും. ഇപ്പോഴല്ല മികച്ച കലാസൃഷ്ടികള്‍ ഒരുപക്ഷേ വരും തലമുറയായിരിക്കും ആഘോഷമാക്കുക എന്ന് പറഞ്ഞുവച്ച മനുഷ്യന്‍. അക്ഷരംപ്രതി അതുശരിയായി.

ആദ്യ കഥയായ ലോലയോടുള്ള പ്രണയം ഇന്നും തീര്‍ന്നിട്ടില്ല.നക്ഷത്രങ്ങളേ കാവൽ ആദ്യ നോവൽ. പ്രയാണം ആദ്യ തിരക്കഥ. തന്റെ സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റം.

കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ,അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, 'മൂന്നാം പക്കം, ഇന്നലെ, ദേശാടനക്കിളികള്‍ കരയാറില്ല, ഞാൻ ഗന്ധർവൻ അങ്ങനെ പതിനെട്ടോളം ചിത്രങ്ങൾ.

വാക്കിലും സിനിമയിലും പത്മരാജന് ചിത്രശലഭമാകാനും മേഘമാലകൾ ആകാനും പാവയാകാനും പറവയാകാനും മാനാകാനും മയിലാകാനും പൂവ് ആകാനും പുഴ ആകാനും നമ്മുടെയൊക്കെ ചുണ്ടിന്റെ മുത്തമാകാനും നിമിഷങ്ങള്‍ മതിയായിരുന്നു. കൃതൃമായി പറഞ്ഞാല്‍ 46 വയസ്സുവരെ മാത്രം നീണ്ട ആയുസ്സ് മതിയായിരുന്നു.കാരണം അയാള്‍ ഗന്ധര്‍വ്വന്‍.

ഫാന്‍സിന് അല്‍പ്പം നിരാശയുണ്ടായാലും, ആ കാര്യത്തില്‍ ഒരു വീട്ടുവീഴ്ച വേണ്ടെന്ന് ജൂനിയര്‍ എന്‍ടിആറും.!

ഒസ്‌കാര്‍ അവാര്‍ഡ്: നോമിനേഷനുകള്‍ പ്രഖ്യാപിച്ചു, ഓപ്പണ്‍ ഹൈമറിന് 13 നോമിനേഷനുകള്‍