Vedikettu Movie 2022 : സംവിധായകരായി ബിബിന്‍ ജോര്‍ജും വിഷ്‍ണു ഉണ്ണികൃഷ്ണനും; 'വെടിക്കെട്ട്' തുടങ്ങി

Published : May 04, 2022, 01:38 PM ISTUpdated : May 04, 2022, 02:27 PM IST
Vedikettu Movie 2022 : സംവിധായകരായി ബിബിന്‍ ജോര്‍ജും വിഷ്‍ണു ഉണ്ണികൃഷ്ണനും; 'വെടിക്കെട്ട്' തുടങ്ങി

Synopsis

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവരാണ്

തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായി മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച ബിബിന്‍ ജോര്‍ജും (Bibin George) വിഷ്ണു ഉണ്ണികൃഷ്ണനും (Vishnu Unnikrishnan) സംവിധാന രംഗത്തേക്ക്. ഇരുവരും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ പേര് വെടിക്കെട്ട് (Vedikettu) എന്നാണ്. സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരും തന്നെയാണ്. സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. ഒപ്പം ചിത്രീകരണവും ആരംഭിച്ചു. 

ബാദുഷ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.  ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രവുമാണ് വെടിക്കെട്ട്. 14 ഇലവൺ സിനിമാസിൻ്റെ ബാനറിൽ റോഷിത്ത് ലാൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പുതുമുഖങ്ങളായ ഐശ്യര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ ഇരുനൂറോളം മറ്റു പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റര്‍ ജോൺകുട്ടിയാണ്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ എന്നിവരാണ്. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, ലൈൻ പ്രൊഡ്യൂസർ പ്രിജിൻ ജെ പി, പ്രൊസക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ, മാഫിയ ശശി, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മനേജേർ ഹിരൻ, നിതിൻ ഫ്രഡ്ഡി, നൃത്ത സംവിധാനം ദിനേശ് മാസ്റ്റർ, അസോസിയേറ്റ് ഡയറക്ടർ സുജയ് എസ് കുമാർ, ഗ്രാഫിക്സ് നിധിൻ റാം, ഡിസൈൻ ടെൻപോയിൻ്റ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, പിആർഒ പി ശിവപ്രസാദ്.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ