
സിനിമാ-ടെലിവിഷൻ താരം വീണാ നായർ വിവാഹമോചിതയായത് അടുത്തിടെയാണ്. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ അവസാന നടപടികള്‍ ഇരുവരും പൂർത്തിയാക്കിയത്. വിവാഹമോചനത്തിനു ശേഷം പുതിയൊരു വ്ലോഗുമായി എത്തിയിരിക്കുകയാണ് വീണാ. 'ഡിവോഴ്സിനു ശേഷം ഞാൻ ആദ്യം ഓടിയെത്തിയത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഊട്ടി യാത്രയുടെ വിശേഷങ്ങളാണ് പുതിയ വ്ളോഗിൽ വീണാ പറയുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് താനൊരു വ്ളോഗ് ചെയ്യുന്നതെന്നും എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും വീണാ പറഞ്ഞു. ഊട്ടിയിൽ താൻ താമസിച്ച റിസോർട്ടും വീണാ പരിചയപ്പെടുത്തുന്നുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ബ്രേക്ക് എടുക്കണമെന്ന് തോന്നുമ്പോൾ തീർച്ചയായും ഇവിടേക്ക് വരാമെന്നും ഈ യാത്രയിലെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും താൻ എത്തുമെന്നും പറഞ്ഞാണ് വീണാ വ്ലോഗ് അവസാനിപ്പിച്ചത്.
മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ അഭിനയ ലോകത്തേക്ക് എത്തിയതാണ് വീണാ നായര്‍. പിന്നീട് ഒരു ഹാസ്യനടി എന്ന രീതിയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സിനിമകളിലും വീണാ സജീവമായി. വെള്ളിമൂങ്ങയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ, ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലും വീണാ മത്സരിച്ചിരുന്നു. ഇപ്പോള്‍ ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് താരം. മമ്മൂട്ടി–ഗൗതം മേനോൻ ചിത്രമായ 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്' എന്ന സിനിമയിലാണ് വീണാ ഏറ്റവുമൊടുവിൽ അഭിനയിച്ചത്.
2014ല്‍ ആണ് വീണാ നായരും ആര്‍ജെ അമന്‍ എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തകള്‍ വന്നു തുടങ്ങിയത്. പിന്നീട് തങ്ങൾ വേർപിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ആർ ജെ അമൻ സ്ഥിരീകരിച്ചിരുന്നു.
Read More: വമ്പൻമാര്‍ ഞെട്ടി, വേണ്ടത് രണ്ട് കോടി മാത്രം, സീനീയേഴ്‍സിനെ അമ്പരപ്പിച്ച് തണ്ടേല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ