
ഹൈദരാബാദ്: ചിയാൻ വിക്രം നായകനായി എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ "വീര ധീര സൂരൻ" റിലീസ് മുടങ്ങി. ഇടക്കാല കോടതി ഉത്തരവ് കാരണം മാർച്ച് 27 വെള്ളിയാഴ്ച രാവിലെ ചിത്രം റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ചിലപ്പോള്‍ ഉച്ച ഷോകളും, വൈകുന്നേരം ഷോകളും നടന്നേക്കും എന്നാണ് വിവരം. പ്രശ്ന പരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് വിവരം.
ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കിയ ബി4യു എന്റർടൈൻമെന്‍റ് കോടതിയെ സമീപിച്ചതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. പിവിആർ, സിനിപോളിസ് പോലുള്ള പ്രമുഖ തിയേറ്റർ ശൃംഖലകൾ ഷെഡ്യൂൾ ചെയ്ത ഷോകൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
പ്രശ്ന പരിഹാരത്തിനായി ബി4യുവിന് നിര്‍മ്മാതാക്കള്‍ 7 കോടി രൂപ നല്‍കണം എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിവരം. അതേ സമയം വിക്രവും സംവിധായകനും അടക്കം തങ്ങളുടെ പ്രതിഫലത്തിന്‍റെ ഒരു ഭാഗം തിരിച്ചുനല്‍കിയ പ്രതിസന്ധി പരിഹരിക്കും എന്ന് സൂചനയുണ്ട്. ഉച്ചയോടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. വലിയ പ്രമോഷനാണ് കേരളത്തില്‍ അടക്കം നടന്നതും. എമ്പുരാനുമായി ക്ലാഷ് വയ്ക്കുന്ന ചിത്രത്തിന് വന്‍ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്.
ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്.
ആറ്റ്ലിയുടെ സിനിമ തല്‍ക്കാലം ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി സൽമാൻ
തമിഴ്നാട് ബോക്സ് ഓഫീസില്‍ വന്‍ മത്സരം; 'എമ്പുരാനും' 'വീര ധീര സൂരനും' ഇതുവരെ നേടിയത്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ