മഹത്തായ സൗഹൃദം, എല്ലാ മമ്മൂട്ടിക്കും മോഹൻലാലിനെ പോലൊരു കൂട്ടുകാരൻ വേണം, തിരിച്ചും: ജാവേദ് അക്തർ

Published : Mar 27, 2025, 12:54 PM ISTUpdated : Mar 27, 2025, 01:47 PM IST
മഹത്തായ സൗഹൃദം, എല്ലാ മമ്മൂട്ടിക്കും മോഹൻലാലിനെ പോലൊരു കൂട്ടുകാരൻ വേണം, തിരിച്ചും: ജാവേദ് അക്തർ

Synopsis

തന്റെ എക്സ് ഹാൻഡിലിലൂടെ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.  

ലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ പുകഴ്ത്തി  ജാവേദ് അക്തർ. ഇന്ത്യയിലെ എല്ലാവർക്കും ഇതുപോലൊരു മഹത്തായ സൗഹൃദം വേണമെന്ന് പറഞ്ഞ  ജാവേദ് അക്തർ, അവരുടെ മഹത്തായ സൗഹൃദം ചിലർക്ക് മനസിലാവില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ എക്സ് ഹാൻഡിലിലൂടെ ആയിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം.  

'ഇന്ത്യയിലെ ഓരോ മമ്മൂട്ടിക്കും മോഹൻലാലിനെപ്പോലെ ഒരു സുഹൃത്തും എല്ലാ മോഹൻലാലിനും മമ്മൂട്ടിയെപ്പോലെ ഒരു സുഹൃത്തും ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അവരുടെ മഹത്തായ സൗഹൃദം ചില ചെറിയ, ഇടുങ്ങിയ ചിന്താഗതിക്കാരായ, നിസ്സാരവും നിഷേധാത്മകവുമായ ആളുകൾക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്. അത് വ്യക്തവുമാണ്'- എന്നാണ് ജാവേദ് അക്തർ കുറിച്ചത്. മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും സൗഹൃദം വളരെ ഐതിഹാസികമാണെന്നാണ് കമന്റ് ചെയ്യുന്നവർ പറയുന്നത്. അവർ സൗഹൃദത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പ്രതീകങ്ങളാണെന്നും ഇവർ പറയുന്നു. 

അതേസമയം, അടുത്തിടെ മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ഇവിടെ വച്ച് മമ്മൂട്ടിയുടെ പേരിൽ ഉഷ പൂജയും അദ്ദേഹം നടത്തി. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രത്തിൽ ആയിരുന്നു വഴിപാട്. 

'ഇത് കേരളത്തിന്റെ ഉത്സവം'; എമ്പുരാൻ സൂപ്പറെന്ന് പ്രണവ്, ഇം​ഗ്ലീഷ് പടം പോലെയെന്ന് സുചിത്ര

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചിത്രം എമ്പുരാന് ആശംസയുമായി മമ്മൂട്ടി രംഗത്ത് എത്തിയിരുന്നു. എമ്പുരാന്‍റെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഒരു ചരിത്ര വിജയം ആശംസിച്ച മമ്മൂട്ടി, ലോകത്തിന്‍റെ അതിരുകള്‍ ഭേദിച്ചുകൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനം പകരുന്ന ചിത്രമാവും ഇതെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. പ്രിയ ലാല്‍, പൃഥ്വി നിങ്ങള്‍ക്ക് എല്ലാ പിന്തുണയുമെന്നും മമ്മൂട്ടി കുറിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ