വിജയ്‍ക്കും അജിത്തിനും പിന്നാലെ ബാലയ്യയും എത്തും; 'വീര സിംഗ റെഡ്ഡി'ക്ക് യു, എ സര്‍ട്ടിഫിക്കറ്റ്

Published : Jan 09, 2023, 04:39 PM IST
വിജയ്‍ക്കും അജിത്തിനും പിന്നാലെ ബാലയ്യയും എത്തും; 'വീര സിംഗ റെഡ്ഡി'ക്ക് യു, എ സര്‍ട്ടിഫിക്കറ്റ്

Synopsis

ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍

തമിഴ്, തെലുങ്ക് ഭാഷകളില്‍ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങള്‍ നിരനിരയായി എത്തുകയാണ് ഈ വാരം. തമിഴില്‍ വിജയ്‍യുടെ വാരിസ്, അജിത്ത് കുമാറിന്‍റെ തുനിവ്, തെലുങ്കില്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ, നന്ദമുറി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി. ചെലുങ്കില്‍ ചിരഞ്ജീവി ചിത്രത്തേക്കാള്‍ ഒരു ദിവസം മുന്‍പ് എത്തുന്നത് ബാലയ്യ ചിത്രമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് പുറത്തുവരുന്നത്. ബാലയ്യ സ്റ്റൈല്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കര്‍ യലമന്‍ചിലിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിംഗ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്ഷന്‍ ഡിസൈനര്‍ എ എസ് പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും. 

ALSO READ : ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ഐഎംഡിബി ലിസ്റ്റ്

ബാലയ്യയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരുന്നു ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഖണ്ഡ. അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലയ്യ എന്ന ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'; വൻ അപ്ഡേറ്റ് വരുന്നു, പ്രതീക്ഷയോടെ സിനിമാസ്വാദകർ
സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ജനുവരി 25ന്